തീവെപ്പ്; പ്രതി ഷാരൂഖ് പെട്രോള്‍ വാങ്ങിയത് ഓട്ടോയിലെത്തി, CCTV പരിശോധനയില്‍ പമ്പ് കണ്ടെത്തി

പ്രതി ഷാരൂഖ് സെയ്ഫി
പ്രതി ഷാരൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂര്‍ തീവണ്ടി തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരിലെ പമ്പില്‍നിന്നെന്ന് കണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍നിന്നാണ് പെട്രോള്‍ വാങ്ങിയത്. അന്വേഷണ സംഘം പമ്പിലെത്തി പ്രതിയെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. 

സംഭവദിവസം വൈകീട്ട് ആറരയോടെ ഓട്ടോയിലെത്തിയാണ് പ്രതി പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങിയത്. റെയില്‍വേ സ്‌റ്റേഷനടുത്തുതന്നെയുള്ള പമ്പില്‍ക്കയറാതെയാണ് പ്രതി ഒന്നരക്കിലോമീറ്റര്‍ അപ്പുറത്തുള്ള പമ്പില്‍ കയറിയത്. 

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ഷൊര്‍ണൂരിലാണ് പ്രതി ആദ്യമെത്തിയത്. ഷൊര്‍ണൂര്‍ പമ്പില്‍വെച്ച് പെട്രോള്‍ വാങ്ങി ടിക്കറ്റെടുക്കാതെ സംഭവം നടന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറിയെന്നും ഷാരൂഖ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി. ഉള്‍പ്പെടെയുള്ളവ പരിശോധിച്ചത്.

Content Highlights: elathur train incident, accused shahrukh saifi