ആയിരം ശരികൾക്കിടയിൽ അരത്തെറ്റ് വന്നാൽ അതും തിരുത്തും, മനുഷ്യർ നയിക്കുന്ന പാർട്ടിയാണ്- എം. സ്വരാജ്

#ന്യൂസ് ഡെസ്ക്
എം. സ്വരാജ് |  ഫോട്ടോ: മാതൃഭൂമി
എം. സ്വരാജ് | ഫോട്ടോ: മാതൃഭൂമി

യിരം ശരികൾക്കിടയിൽ അരത്തെറ്റു വന്നാൽ അതും തിരുത്തി സി.പി.എം. മുന്നോട്ടുപോകും. തെറ്റുതിരുത്തലിന് തിരഞ്ഞെടുപ്പു ജയപരാജയങ്ങളുമായി ബന്ധമില്ല. അത് ജയിച്ചാലും തിരുത്തണം, തോറ്റാലും തിരുത്തണം.

ഒരു തെറ്റും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. പക്ഷേ, മനുഷ്യർ നയിക്കുന്ന പാർട്ടിയാണ്. സ്വാഭാവികമായും തെറ്റുകൾ ഉണ്ടാകും. ചിലപ്പോൾ നല്ല ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ വിപരീതഫലം ഉണ്ടാക്കി എന്നുവരാം. ബോധപൂർ‌വമല്ലാതെ ഒരു തെറ്റായ തീരുമാനം കൈക്കൊണ്ടു എന്നുംവരാം. അത് തിരുത്തുക. അത്രയേ ഉള്ളൂ.

ഒരു തിരഞ്ഞെടുപ്പ് പരാജയത്തോടെ ലോകാവസാനമായിയെന്ന്‌ സൂചിപ്പിക്കുന്ന നിരാശയും സങ്കടവും സാമൂഹിക മാധ്യമങ്ങളിൽ കുറെ ആളുകളുടെ ഭാഗത്തുനിന്ന് കാണുന്നുണ്ട്. അവരെയെല്ലാം കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യതകൂടി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കണം

-എം. സ്വരാജ്, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

(പി. കുഞ്ഞിരാമൻ മാസ്റ്റർ പഠനകേന്ദ്രം പാലക്കാട്ട് സംഘടിപ്പിച്ച സീതാറാം യെച്ചൂരി സ്മൃതി സെമിനാറിൽ)

Content Highlights: CPM undertakes self-correction regardless of election wins or losses., Errors can happen in a party led by humans, but acknowledging and correcting them is key., Party workers must address the despair and misconceptions on social media after election setbacks., Statements made by M. Swaraj at the Sitaram Yechury memorial seminar in Palakkad.