കാവിക്കൊടിയല്ല, ത്രിവര്‍ണ പതാക; ഭാരതാംബയുള്ള പോസ്റ്റര്‍ വിവാദം ഭയന്ന് പിന്‍വലിച്ച് സിപിഐ

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സിപിഐയുടെ പോസ്റ്റര്‍
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സിപിഐയുടെ പോസ്റ്റര്‍

കോട്ടയം: ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഭാരതാംബയുടെ ചിത്രമുള്ള പോസ്റ്റര്‍ പിന്‍വലിച്ച് സിപിഐ.  സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിലായിരുന്നു ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നത്.

ദേശീയ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമായിരുന്നു സിപിഐയുടെ പോസ്റ്ററിലുണ്ടായിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തയ്യാറാക്കിയതായിരുന്നു ഈ പോസ്റ്റര്‍. എന്നാല്‍ വിവാദമാകുമെന്ന് ഭയന്നാണ് സിപിഐ പോസ്റ്റര്‍ പിന്‍വലിച്ചത്. 

ജൂണ്‍ 13,14,15 തീയതികളിലായി കോട്ടയത്തിന് സമീപം പാക്കിലില്‍ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാര്‍ഥമാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ദേശീയ പതാകയേന്തി, ത്രിവര്‍ണ നിറത്തിലുള്ള സാരിയും ധരിച്ച് അനുഗ്രഹ മുദ്രയോടെ നില്‍ക്കുന്ന ഭാവത്തിലുള്ളതാണ് പോസ്റ്ററിലെ ഭാരതാംബ. വിവാദമാകുമെന്ന് കണ്ട് ഇത് പിന്‍വലിക്കുകയായിരുന്നു. 

Content Highlights: kottayam-cpi-withdraws-bharata-mata-poster