സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകള്‍; രണ്ടര ലക്ഷത്തിലേറെപ്പേര്‍ക്ക് ഇന്ന് ഭക്ഷണം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. 2,70,913 പേര്‍ക്ക് അവയിലൂടെ ബുധനാഴ്ച ഭക്ഷണം നല്‍കി. ഇതില്‍ 2,45,607 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്ക് താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഫാക്ടറികളില്‍ താമസിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളുണ്ട്. ചില തൊഴിലുടമകള്‍ ഭക്ഷണ സമയത്ത് സര്‍ക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍പ്പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയല്ല.
തൊഴിലാളികള്‍ക്ക് നല്‍കിവന്ന സൗകര്യങ്ങള്‍ തൊഴിലുടമകള്‍ തുടര്‍ന്നും ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട് 12 പേര്‍ക്ക് | Read More..
തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് തൊഴിലുടമ ഭക്ഷണം നല്‍കണം | Read More..
പൂഴ്ത്തിവെപ്പ്; 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | Read More..
മാനസിക സംഘര്‍ഷം: കൗണ്‍സിലിങ് നല്‍കാന്‍ 947 കൗണ്‍സിലര്‍മാര്‍ സജ്ജം- മുഖ്യമന്ത്രി | Read More..
കൊറോണ ബാധിതര്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറി സന്ദേശം അയച്ചതിനെതിരെ മുഖ്യമന്ത്രി | Read More..
Content Highlights; Community kitchens provides food for more than 2.5 lakhs people - CM
Content Highlights: