സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര് ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കണ്ണൂര്‍,കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 20,673 പേര് നിരീക്ഷണത്തിലുണ്ട്. 20,172 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 501 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുലരെ 24,952 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 23,880 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലായി പുലര്‍ത്തുന്നവര്‍ എന്നിങ്ങനെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് ശേഖരിച്ച 875 സാമ്പിളുകളില്‍ 801 എണ്ണത്തിന്റെ റിസള്‍ട്ട് നെഗറ്റീവാണ്.
കഴിഞ്ഞദിവസം പുനഃപരിശോധനയക്ക് അയച്ച ഇടുക്കിയില്‍നിന്നുള്ള മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള 25 സാമ്പിളുടെ റിസള്‍ട്ട് വന്നിട്ടില്ല. ഹോട്ട് സ്പോട്ടുകളില്‍ രണ്ടു പഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, കാസര്‍കോട് ജില്ലയിലെ അജാനൂര്‍ എന്നീ പഞ്ചായത്തുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ 102 ഹോട്ട് സ്പോട്ടുകളാണുള്ളത്.
വിദേശരാജ്യങ്ങളിലെ പ്രവാസിമലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരാനായി നോര്‍ക്ക ഏര്‍പ്പെടുത്തിയിട്ടുള്ള രജിസ്ട്രേഷന് സംവിധാനത്തില്‍ ഇന്നുവരെ 3,20,463 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തൊഴില്‍-താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശ്രിതവിസയിലുള്ള 20,219 പേരും വിദ്യാര്‍ഥികള്‍ 7,276 പേരും ട്രാന്‍സിറ്റ് 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരിച്ചുവരാനുള്ള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍-58,823, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍- 41,236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും- 23975 മാണ്. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍- 9561, മുതിര്‍ന്ന പൗരന്മാര്- 10,007, ഗര്‍ഭിണികള്‍ 9,515,പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 2,448,ജയില്‍ മോചിതര്‍- 748 മറ്റുളളവര്‍ 1,8520 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൂഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര് ആരോഗ്യപ്രവര്‍ത്തകര്‍ | Read More..
രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി | Read More..
സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ | Read More..
തുപ്പല്ലേ തോറ്റു പോകും; ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം | Read More..
മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കടക്കം ഇളവ്, സര്‍വീസ് പെന്ഷന് വിതരണം മെയ് നാല് മുതല്‍ | Read More..
തരിശ് ഭൂമിയില്‍ മേയില്‍ കൃഷി; ആവശ്യക്കാര്‍ക്ക് പലിശരഹിത വായ്പയും സബ്സിഡിയും | Read More..
വി. മുരളീധരന്റെ വിമര്‍ശനം ശുദ്ധ വിവരക്കേട്; പ്രതികരിച്ച് മുഖ്യമന്ത്രി | Read More..
മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി | Read More..
content highlights: chief minister pinarayi vijayan press meet over corona cases in kerala
Content Highlights: