സംഗീതാധ്യാപിക ബി. സരോജിനി അന്തരിച്ചു; ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ്

ബി.സരോജിനി
ബി.സരോജിനി

തിരുവനന്തപുരം: സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി. സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവാണ്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം ശാന്തി കവാടത്തിൽ.

ഭർത്താവ്: പരേതനായ ആർ. ഗോപിനാഥൻ നായർ, മകൾ: രാധിക, മരുമക്കൾ: അജിത്, രശ്മി, സഹോദരങ്ങൾ: പ്രശസ്ത കർണാടക സംഗീതജ്ഞരായ (പറവൂർ സഹോദരിമാർ) കെ. ശാരദാമണി, കെ. രാധാമണി

Content Highlights: Renowned music teacher B. Sarojini passed away at the age of 94., She was the former Head of the Music Department at Government Women's College, Thiruvananthapuram., She is the mother of well-known playback singer G. Venugopal., Funeral scheduled for Saturday at Shanthi Kavadam, Thiruvananthapuram.