പാലം നിര്‍മാണത്തിനിടെ അപകടം; രണ്ടു യുവാക്കൾ ആറ്റിൽവീണ് മരിച്ചു, സംഭവം ചെട്ടിക്കുളങ്ങരയില്‍

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് സംഭവം.

മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനില്‍ വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അപകടവിവരം അറിഞ്ഞ്  മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തിയിരുന്നു. 

Content Highlights: accident while bridge construction two youth fell into river