സച്ചിന്റെ പ്രശംസ പുരസ്‌കാരങ്ങള്‍ക്കുമപ്പുറം; റോഷ്‌നി പിടികൂടിയത് ആയിരത്തിലധികം പാമ്പുകളെ

പാമ്പുപിടിത്തത്തിലെ പെണ്‍പുലിയെന്ന് ജി.എസ് റോഷ്‌നിയെന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ വിശേഷിപ്പിച്ചാല്‍ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. കാരണം കുറഞ്ഞകാലത്തെ വനം വകുപ്പിലെ സര്‍വീസിനിടെ തന്നെ ആയിരത്തോളം പാമ്പുകളെ റോഷ്‌നി ഇതുവരെ തന്റെ വരുതിയിലാക്കി പുതുജീവന്‍ നല്‍കി. കഴിഞ്ഞ കുറേ ദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരമാണ് ഈ വനംവകുപ്പ് ഉദ്യോഗസ്ഥ.
പാമ്പുകളുടെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ കഴിഞ്ഞ ദിവസം റോഷ്‌നി പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതാണ് ഇതിന് കാരണം. 18 അടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് അന്ന് റോഷ്‌നി ശാസ്ത്രീയമായി സധൈര്യം പിടികൂടിയത്. ഇതോടെ രാഷ്ട്രീയ-സിനിമ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ റോഷ്‌നിയെ പ്രശംസിച്ച് രംഗത്തെത്തി.
Content Highlights: Meet G.S. Roshni, the beat forest officer who rescued a massive King Cobra.