തിരിച്ചുവരാതിരിക്കാൻ നമ്മളെ സോമാലിയൻ കടൽക്കൊള്ളക്കാരുടെ അടുത്തേക്കുവിടുന്ന ഏർപ്പാടല്ലല്ലോ-അബിൻ വർക്കി

അബിന്‍ വര്‍ക്കി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് | photo: abin varkery facebook
അബിന്‍ വര്‍ക്കി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് | photo: abin varkery facebook

ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചതിൻ്റെ കാരണം, ഇവിടുത്തെ പ്രവർത്തനങ്ങളുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാനാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിൽ ഗ്രൂപ്പ് താൽപ്പര്യങ്ങളോ ഏതെങ്കിലും കോക്കസിന്റെ പ്രവർത്തനങ്ങളോ ഇല്ല. പാലക്കാട്ടെ പാർട്ടി പ്രവർത്തകരും ജനങ്ങളും രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയും എം.എൽ.എ. എന്ന നിലയിൽ സംരക്ഷണം നൽകുന്നതിൽ തെറ്റ് പറയാനാവില്ല. മകനും മകളും ജയിലിൽ കിടക്കണോ എന്ന് ചോദിച്ചാൽ പിണറായി വിജയൻ പിഎം ശ്രീയിൽ അല്ല, ഏത് ശ്രീയിലും ഒപ്പിടുമെന്നും അബിൻ വർക്കി. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം കേരളത്തിൽ തുടരാൻ അനുവദിക്കണം എന്നായിരുന്നു, ദേശീയ സെക്രട്ടറിയായി പോകുമോ?

Continue reading