എസ്ഐആർ; ഇന്ത്യസഖ്യത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളിലെ ക്രമക്കേടുകൾ ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യസഖ്യനേതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിവിധ ഹർജികളും ഇതോടൊപ്പം കേൾക്കും. പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങൾ, മാധ്യമപ്രവർത്തകർക്കു നേരേയുണ്ടായ അതിക്രമങ്ങൾ, പ്രതിപക്ഷ നേതാക്കളെ തടഞ്ഞുവെക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലെ ഹർജികളാണ് പരിഗണിക്കുക.
Content Highlights: Supreme Court to hear petition on SIR irregularities