വിദേശ സംഭാവന; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചില്ലെന്ന് കേന്ദ്രം

പ്രതീകാത്മക ചിത്രം(28/5/2023)|Photo: AFP
പ്രതീകാത്മക ചിത്രം(28/5/2023)|Photo: AFP

ന്യൂഡല്‍ഹി: വിദേശസംഭാവന സ്വീകരിക്കാന്‍ അനുമതി തേടി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലമാണ് ഇക്കാര്യമറിയിച്ചത്.

വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരം പണം സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് അനുമതി നല്‍കിയില്ലെന്ന് മന്ത്രി മറുപടിയില്‍ പറഞ്ഞു. പൊതു ജീവകാരുണ്യ ട്രസ്റ്റായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വതന്ത്രമായി നല്‍കിയ അപേക്ഷയാണ് മേയില്‍ അംഗീകരിച്ചത്. ഇതേപോലെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിദേശസംഭാവനയ്ക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്നും എഫ്സിആര്‍

2018-ല്‍ പ്രളയമുണ്ടായപ്പോള്‍ വിദേശ സഹായം സ്വീകരിക്കാനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയിരുന്നോയെന്ന് അടൂര്‍ പ്രകാശ് ചോദിച്ചെങ്കിലും കേന്ദ്രം നേരിട്ട് മറുപടി നല്‍കിയില്ല.
 

Content Highlights: The central government confirms Kerala CM`s relief fund hasn`t applied for foreign aid under FCRA