ED റെയ്ഡ് ഭയന്ന് IT ജീവനക്കാരൻ 21 ലക്ഷം പുറത്തേക്കെറിഞ്ഞു; 500 രൂപയുടെ കെട്ടുകൾ റോഡിലേക്ക് ചിതറിവീണു

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായി ബന്ധമുള്ള ഐ.ടി. ജീവനക്കാരന്റെ ഫ്‌ളാറ്റിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. റെയ്ഡ് ഭയന്ന് ഇദ്ദേഹം 21 ലക്ഷം രൂപ ഫ്‌ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞു.
നിതിൻ ഗോഹലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. പിന്നാലെ പണമടങ്ങിയ രണ്ട് ബാഗുകൾ പുറത്തേക്ക് എറിയുകയായിരുന്നു. ഇതിൽ 500 രൂപയുടെ കെട്ടുകൾ റോഡിലേക്ക് ചിതറിവീണു.
മുഖ്യമന്ത്രി ഭഗവന്ത് മന്റെ സ്‌പെഷൽ ഡ്യൂട്ടി ഓഫീസർ രാജ്ബീർ ഗുമാനുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിനൊപ്പം വിവിധ വ്യവസായസ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുടെ വസതികളിൽ പണക്കൂമ്പാരം കണ്ടെത്തിയതിന് മൻ പ്രതികരിക്കുമോയെന്ന് പഞ്ചാബ് കോൺഗ്രസ് ‘എക്‌സിൽ’ ചോദിച്ചു.
Content Highlights: IT employee linked to Punjab CM's OSD raided by ED, 21 lakhs in 500-rupee notes thrown from a flat balcony, Incident occurred in Chandigarh involving Nitin Gohal, Punjab Congress questions CM Bhagwant Mann over the recovery