തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില 25 രൂപ മുതൽ 28 വരെ വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം

ന്യൂഡൽഹി: പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടെന്നും എന്നാൽ, ഇന്ധനവില വർധിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നും കേന്ദ്രസർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം ഇന്ധനവിലയിൽ ലിറ്ററിന് 25 മുതൽ 28 വരെ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പെട്രോളിയം മന്ത്രാലയം തള്ളി.
അസംസ്കൃത എണ്ണയുടെയും എൽ.പി.ജി.യുടെയും അന്താരാഷ്ട്ര വിലകൾ അസ്ഥിരമാണെന്നും ഇന്ധനവില സ്ഥിരമായി നിലനിർത്തുക എന്നതാണ് സർക്കാരിന്റെ ശ്രമമെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. ജനങ്ങളിൽ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാനാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. നാലുവർഷത്തിനിടെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും മന്ത്രാലയം ‘എക്‌സ്’ പോസ്റ്റിൽ വ്യക്തമാക്കി.29-ന് തിരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ധനവില കുത്തനെ കൂട്ടിയേക്കുമെന്ന കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിശദീകരണം.
Content Highlights: Government denies reports of fuel price hikes post-2026 elections., Petroleum Ministry clarifies there are no plans to increase prices despite operational losses., International crude and LPG price volatility remains a concern., India claims to be the only nation maintaining stable fuel prices for four years., Ministry labels hike reports as false propaganda to create public panic.