അപകടം: ദീപ് സിദ്ദുവിനൊപ്പം കാറിലുണ്ടായിരുന്ന നടി റീന റായിയുടെ ജീവന്‍ രക്ഷിച്ചത് എയര്‍ബാഗ്

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രിയിയാണ് നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു കാറപകടത്തില്‍ കൊല്ലപ്പെട്ടത്. സിദ്ദുവിനൊപ്പം അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നടിയും കാമുകിയുമായ റീനാ റായ് രക്ഷപ്പെട്ടിരുന്നു.
കാറിന് കാര്യമായ കേടുപാട് സംഭവിക്കാത്ത ഇടതുഭാഗത്തായിരുന്നു റീന ഇരിന്നിരുന്നത്. അപകടം സംഭവിച്ച ഉടന്‍ എയര്‍ബാഗ് പ്രവര്‍ത്തന ക്ഷമമായത് റീനയുടെ ജീവന്‍ രക്ഷിക്കാനിടയാക്കിയെന്നാണ് പോലീസ് പറയുന്നത്.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന റീനയുടെ ഭാഗത്തുള്ള എയര്‍ബാഗ് തുറന്ന് അവര്‍ക്ക് സംരക്ഷണമേകി. അതേ സമയം സിദ്ദുവിന്റെ ഭാഗത്തുള്ള എയര്‍ബാഗ് തുറന്നതിന് ശേഷം പൊട്ടിത്തെറിക്കുകയുണ്ടായി.
എയര്‍ബാഗ് പൊട്ടാതിരുന്നത് കാരണം റീനക്ക് തലക്കോ നെഞ്ചിനോ ഗുരുതരമായ പരിക്കേറ്റിട്ടില്ല. എന്നാല്‍ സിദ്ദുവിന് തലക്ക് ഗുരതരമായി പരിക്കേറ്റിരുന്നു. ഹരിയാണയിലെ ഖാര്‍ഖോഡയില്‍ ദീപ് സിദ്ദുവും റീന റായിയും സഞ്ചരിച്ച വാഹനം ട്രക്കിലിടിക്കുകയായിരുന്നു. കുണ്ട്ലി-മനേസര്‍-പല്‍വാല്‍ എക്‌സ്പ്രസ് ഹൈവേയില്‍ പിപ്ലി ടോള്‍ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം.
ഇതിനിടെ അപകടത്തിന് ഒരുദിവസം മുമ്പ് ഇരുവരും വാലന്റൈന്‍സ് ഡേ ആഘോഷിച്ചതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അപകടത്തിന് തൊട്ടുമുമ്പ് റീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. ഇരുവരും ചേര്‍ന്നെടുത്ത അവസാന ചിത്രം കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അതിക്രമിച്ചുകയറി സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയതിന് സിദ്ദു രണ്ടുതവണ അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെ ദേശീയ തലത്തില്‍ ശ്രദ്ധേയനായ സിദ്ദുവിന്റെ മരണം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഹരിയാണയിലെ ഖര്‍ഖോഡ ആശുപത്രിയില്‍ വെച്ചായിരുന്നു സിദ്ദു മരിച്ചത്.
Content Highlights : Airbag saved life of Reena Rai, actor who was in car with Deep Sidhu
Content Highlights: