മരിച്ചവരിൽ മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും

വിജയ് രുപാണി
വിജയ് രുപാണി

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരണം.  അറുപത്തിയൊൻപതുകാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി 2016 മുതൽ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ചത്.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.

Content Highlights: Ex Gujarat CM Vijay Rupani is said to be on crashed Air India Plane in Ahmedabad.