ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ 135 കോടി വാക്‌സിനെത്തുമെന്ന് കേന്ദ്രം ; ഫെസറുമായി ചർച്ചയിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി:  ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ രാജ്യത്ത് 135 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം സഭയിൽ പ്രസ്താവനയിൽ അറിയിച്ചത്. 

ഫൈസർ വാക്‌സിൻ ലഭ്യത ഉറപ്പാക്കാനായി കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ചർച്ചയിലാണെന്നും ഭാരതി പ്രവീൺ  അറിയിച്ചു. 

വാക്‌സിൻ വാങ്ങുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു താമസവുമില്ലെന്നും രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കളുമായി കേന്ദ്രം കരാറിലേർപ്പെട്ട് ആവശ്യമായ തുക കൈമാറിക്കഴിഞ്ഞെന്നും അവർ വ്യക്തമാക്കി. 

നിലവിൽ ഭാരത് ബയോടെക്കിന്‌റെ കോവാക്‌സിൻ, കോവിഷീൽഡ്, സ്പുട്‌നിക് 5 എന്നീ വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. 

Content HIghlights: 135 crore doses of  vaccine will be available between Aug-Dec

Content Highlights: