സിനിമാ തിയേറ്ററിന്റെ ആര്‍ച്ച് ഗ്രില്ലിനിടയില്‍ കാക്ക കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കോതമംഗലം: നഗരത്തില്‍ ഹൈറേഞ്ച് ജങ്ഷനും പള്ളിത്താഴത്തിനും ഇടയില്‍ സിനിമാ തിയേറ്ററിന്റെ ആര്‍ച്ച് ബോര്‍ഡിനിടയില്‍ കുടുങ്ങിയ കാക്കയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഉയരത്തിലുള്ള ബോര്‍ഡിന്റെ ഗ്രില്ലിനിടയില്‍ കുടുങ്ങിയ കാക്കയെ സമീപ കെട്ടിടത്തില്‍ ഉണ്ടായിരുന്നയാള്‍ കണ്ട് അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 9-നാണ് സംഭവം. ഗ്രില്ലിനിടയില്‍ കഴുത്ത് കുടുങ്ങിയ കാക്ക ഏറെനേരം ചിറകിട്ടടിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഗ്രില്ലിന്റെ ഇരുവശത്തുമായിട്ടാണ് തലയും ഉടലും കുടുങ്ങിയത്. രക്ഷപ്പെടാനായി ഇടയ്ക്കിടെ ശബ്ദംകേള്‍പ്പിച്ചുകൊണ്ടിരുന്നതാണ് കാക്കയ്ക്ക് തുണയായത്.
അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി സമീപ കെട്ടിടത്തിനു മുകളില്‍ കയറി പതിയെ ഗ്രില്ലിന് മുകളിലൂടെ മിനിറ്റിനകം പൊക്കിയെടുത്ത് ഇതിനെ പറത്തിവിട്ടു. ഗ്രില്ലിനിടയില്‍ കുടുങ്ങിയെങ്കിലും കാലിലും കഴുത്തിലും ഒന്നും പരിക്കേറ്റിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
സീനിയല്‍ ഫയര്‍മാന്‍ സുനില്‍മാത്യു, ആര്‍. സുജിത്ത്്, ഒ.എ. ആബിദ്, കെ.പി. ഷെമീര്‍, ജിയോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Content Highlights: A crow trapped in a theater sign in Kothamangalam was rescued by firefighters