'ധുരന്ധർ 2 ഞാൻ കണ്ടു, ഗംഭീര സിനിമ, എന്റെ കണ്ണ് നിറച്ചു'; ആദ്യ റിവ്യൂ പറഞ്ഞ് നടി യാമി ഗൗതം

#Movie Desk
യാമി ഗൗതം, ധുരന്ധർ 2 പോസ്റ്റർ | Photos: AFP, instagram
യാമി ഗൗതം, ധുരന്ധർ 2 പോസ്റ്റർ | Photos: AFP, instagram

ബോക്‌സ് ഓഫീസിൽ നിന്ന് 1300 കോടിയിലേറെ വാരിക്കൂട്ടിയ സൂപ്പർഹിറ്റ് സ്‌പൈ ത്രില്ലർ ചിത്രമാണ് ധുരന്ധർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രൺവീർ സിങ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യ ധർ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ റിവ്യൂ പങ്കുവെക്കുകയാണ് നടിയും ആദിത്യ ധറിന്റെ ജീവിതപങ്കാളിയുമായ യാമി ഗൗതം.

Also Read: 'ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നു'; ധുരന്ധർ 2-ന്റെ ഭാഗങ്ങൾ വീഡിയോ കോളിൽ കണ്ടുവെന്ന് രുപാലി ഗാംഗുലി

'ധുരന്ധർ ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. അത് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ധുരന്ധറിന്റെ സ്‌ക്രിപ്റ്റ് ഞാൻ വായിച്ചത്. വെറും 40 പേജ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ അത് വായിച്ച് എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് എന്താണ് അത് വായിച്ചിട്ട് തോന്നിയത് എന്ന് ആദിത്യയോട് പറയാനായി ഒരു വാക്ക് പോലും എന്നിൽ നിന്ന് പുറത്ത് വന്നില്ല. ധുരന്ധർ യാഥാർഥ്യമാക്കാൻ ആദിത്യ എത്രത്തോളം പരിശ്രമിച്ചുവെന്ന് എനിക്കറിയാം.' -യാമി പറഞ്ഞു.

Don’t Miss: ധുരന്ധർ 2 കാണാൻ ആരാധകർ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരും, അതാണ് നല്ല സിനിമയുടെ ശക്തി – മാധവൻ

'ധുരന്ധർ 2 ഞാൻ ഇതിനകം കണ്ടുകഴിഞ്ഞു. അസാധാരണത്തിനും അപ്പുറം എന്നേ അതിനെ വിശേഷിപ്പിക്കാൻ കഴിയൂ. ചിത്രം കണ്ട് ഞാൻ വികാരാധീനയായി. എന്റെ കണ്ണ് നിറഞ്ഞു. അന്ന് എനിക്കൊരു യാത്രയുണ്ടായിരുന്നതിനാൽ ആദിത്യയോട് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അന്ന് എനിക്കൊരു സ്‌ക്രിപ്റ്റ് വായിക്കാനുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. ഞാൻ അസ്തമയ സൂര്യനേയും നോക്കി വെറുതേ ഇരുന്നു. ആദിത്യ വരുമ്പോൾ എന്താണ് പറയേണ്ടത് എന്ന് അപ്പോൾ ഞാൻ ആലോചിച്ചു. ആദിത്യ തന്റെ പ്രേക്ഷകരേയും രാജ്യത്തേയും ഒരുപാട് സ്‌നേഹിക്കുന്നു. പ്രേക്ഷകർ ഒരിക്കലും മറക്കാത്ത സിനിമാനുഭവമായിരിക്കും ധുരന്ധർ 2.' -യാമി ഗൗതം പറഞ്ഞു.

അതേസമയം ധുരന്ധർ 2-ൽ താൻ അതിഥിവേഷത്തിൽ എത്തുമോ എന്ന കാര്യത്തിന് യാമി വ്യക്തമായ മറുപടി പറഞ്ഞില്ല. മാർച്ച് 19-ന് എല്ലാവരേയും പോലെ താനും തിയേറ്ററിലുണ്ടാകുമെന്നും അവിടെവെച്ച് എല്ലാവരേയും കാണാമെന്നുമാണ് അവർ പറഞ്ഞത്. ന്യൂസ് 18-ന്റെ റൈസിങ് ഭാരത് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു യാമി ഗൗതം.

Content Highlights: Actress Yami Gautam shared her emotional reaction after watching 'Dhurandhar 2' at the News18 Rising Bharat Summit 2026. She described the sequel as "beyond extraordinary" and teased fans about her potential cameo in the March 19 release.