'നയൻതാരയുടെ പേരിൽ അറിയപ്പെടുന്നത് അഭിമാനം'; തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

#Movies Desk
നയന്‍താരയും വിഘ്‌നേഷ് ശിവനും | Photo: Instagram/ Vignesh Shivan, Behindwoods
നയന്‍താരയും വിഘ്‌നേഷ് ശിവനും | Photo: Instagram/ Vignesh Shivan, Behindwoods

ജീവിതപങ്കാളി നയൻതാരയുടെ പേരിൽ അറിയപ്പെടുന്നത് തനിക്ക് അഭിമാനമാണെന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ. പൊതുയിടങ്ങളിൽ പലപ്പോഴും സ്വന്തം പേരിനേക്കാൾ നയൻതാരയുടെ പേര് ചേർത്താണ് ആളുകൾ തന്നെ തിരിച്ചറിയാറുള്ളതെന്നും അതിൽ താൻ വലിയ സന്തോഷവും അഭിമാനവും കണ്ടെത്തുന്നുണ്ടെന്നും വിഘ്നേഷ് വ്യക്തമാക്കി. തമിഴ് യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷിന്റെ തുറന്നുപറച്ചിൽ.

നയൻതാരയുമായുള്ള പ്രണയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് കണക്കാക്കുന്നതെന്ന് വിഘ്‌നേഷ് പറഞ്ഞു. 'തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുകളയുക എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെ പേരോ ഭാര്യയുടെ പേരോ ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അത് വളരെ മനോഹരമായ കാര്യമാണ്', അത്തരം റഫറൻസുകൾ നൽകുന്ന സന്തോഷം ചെറുതല്ലെന്നും അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ച് വിശദീകരിച്ചു.

നയൻതാരയുമായുള്ള നിയമപ്രശ്നത്തെത്തുടർന്ന് ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താനിന്ന് ഖേദിക്കുന്നുവെന്ന് വിഘ്നേഷ് ശിവൻ അഭിപ്രായപ്പെട്ടിരുന്നു. ധനുഷിനെ താൻ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു.

2022 ജൂൺ ഒൻപതിനാണ് വിഘ്‌നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോർട്ടിലായിരുന്നു ചടങ്ങ്. ഏഴുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

Content Highlights: Vignesh Shivan finds pride in being associated with Nayanthara's identity. The couple views their bond as a blessing rather than a professional shadow. Vignesh reflects on his past professional relationship with Dhanush. The couple remains a prominent power couple in the Tamil film industry