പ്രധാനവേഷത്തിൽ വിയാനും പ്രിയങ്കയും; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'കർണ്ണിക' തിയേറ്ററുകളിലേയ്ക്ക്

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീതവും നിർവഹിക്കുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത സിനിമാതാരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് നിർമാണം. വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൽ ടി.ജി രവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

സ്കൂളുകളിലും കോളേജുകളിലും സിനിമയോട് അഭിരുചിയുള്ള വിദ്യാർഥികൾക്കായി ആരംഭിച്ച ടാലെൻറ് ക്ലബുകളിലെ അംഗങ്ങൾക്കും സിനിമാരംഗത്ത് അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ ചിത്രത്തിലെ പാട്ട്, ഡാൻസ്, പോസ്റ്റർ ഡിസൈനിംഗ്, എന്നിങ്ങനെ വിവിധ മത്സരങ്ങളും കേരളമൊട്ടാകെ നടത്തുകയാണ്. വിജയികൾക്ക് ലക്ഷക്കണക്കിന് രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം ഏരീസ് ഗ്രൂപ്പിന്റെ അടുത്ത ചിത്രത്തിൽ അവസരവും ലഭിക്കും. കവിത, സംവിധാനം, ചലച്ചിത്ര നിർമാണം, തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 

ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ  ജൂലായ് അവസാനവാരം തിയേറ്ററുകളിൽ എത്തും. സംഗീതം- രചന- സംവിധാനം  : അരുൺ വെൺപാല, നിർമാണം : അഭിനി സോഹൻ, പ്രോജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്, ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല, ഡി ഒ പി : അശ്വന്ത് മോഹൻ, ബിജിഎം : പ്രദീപ് ടോം, പ്രോജക്ട് മാനേജർ  : ജോൺസൺ ഇരിങ്ങോൾ, ക്രിയേറ്റീവ് ഹെഡ് :  ബിജു മജീദ്, ലൈൻ പ്രൊഡ്യൂസർ- വിയാൻ മംഗലശ്ശേരി, ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ, പി.ആർ.ഒ : ഷെജിൻ. 

Content Highlights: viaan mangalashery priyanka in karnnika movie