അബിഷൻ ജീവിന്തിന് വിവാഹസമ്മാനമായി സ്വർണമാല സമ്മാനിച്ച് ശിവ കാർത്തികേയൻ; വീഡിയോ വൈറൽ

അബിഷൻ ജീവിന്തിനെ സ്വർണമാല അണിയിക്കുന്ന നടൻ ശിവ കാർത്തികേയൻ | സ്ക്രീൻ​ഗ്രാബ്
അബിഷൻ ജീവിന്തിനെ സ്വർണമാല അണിയിക്കുന്ന നടൻ ശിവ കാർത്തികേയൻ | സ്ക്രീൻ​ഗ്രാബ്

ടൂറിസ്റ്റ് ഫാമിലി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ അബിഷൻ ജീവിന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. ദീർഘകാല പ്രണയിനിയായ അഖില ഇളങ്കോവനാണ്  വധു. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിലെ ഒരു വസതിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ശിവകാർത്തികേയൻ, ശശികുമാർ, എം.എസ്. ഭാസ്കർ, സിമ്രാൻ, അനശ്വര രാജൻ, സൗന്ദര്യ രജനികാന്ത് എന്നിവർ അതിഥികളായി എത്തി. സ്വർണമാലയാണ് ശിവകാർത്തികേയൻ വിവാഹ സമ്മാനമായി അഭിഷനു നൽകിയത്. അഭിഷനെ വിവാഹവേദിയിൽവെച്ച് ശിവ കാർത്തികേയൻ സ്വർണമാല അണിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അമ്മയ്ക്കൊപ്പമാണ് അനശ്വര രാജൻ ചടങ്ങിനെത്തിയത്.

ടൂറിസ്റ്റ് ഫാമിലിയുടെ പ്രീ- റിലീസ് ഇവന്റിലാണ് അബിഷന്റെയും അഖിലയുടേയും പ്രണയം പരസ്യമായത്. അഖിലയെ അബിഷന്‍ വേദിയില്‍വെച്ച് പ്രൊപ്പോസ് ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

'ടൂറിസ്റ്റ് ഫാമിലി' വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. പിന്നാലെ, അബിഷന്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മദന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അബിഷന്‍ പ്രധാനവേഷത്തിലെത്തുന്നത്. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക.

Content Highlights: Siva Karthikeyan Gifts Gold Necklace to Director Abishan Jeevinth on Wedding; Video Goes Viral