അൻസിബ കക്ഷിചേരേണ്ടെന്ന് ശ്വേത; ‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്ക് എതിരായ ഹർജി 27-ന് പരിഗണിക്കും

കൊച്ചി: അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി ഈ മാസം 27-ന് പരിഗണിക്കാൻ മാറ്റി. അഡ്‌ഹോക് കമ്മിറ്റി നിയമസാധുതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതിൽ കക്ഷിചേരുന്നതിന് നടി അൻസിബ ഹസൻ നൽകിയ ഹർജിയെ ശ്വേത കോടതിയിൽ എതിർത്തു. എതിർവാദങ്ങളിലുൾപ്പെടെ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കേസ് 27-ന് പരിഗണിക്കാൻ മാറ്റിയത്.
അൻസിബ കക്ഷിചേരേണ്ടെന്ന് ശ്വേത
താരസംഘടനയായ ‘അമ്മ’യുടെ അഡ്‌ഹോക്ക് കമ്മിറ്റി പ്രവർത്തനം നിർത്തിവെക്കണമെന്ന ഹർജിയിൽ കക്ഷിചേർക്കണമെന്ന അൻസിബ ഹസന്റെ അപേക്ഷക്കെതിരേ ശ്വേതാ മേനോൻ. സംഘടനാപ്രസിഡന്റായ ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കോടതി ഉടനെ വാദംകേൾക്കും.
അഡ്‌ഹോക്ക് കമ്മിറ്റി പ്രവർത്തനം നിർത്തിവെക്കണമെന്ന വിധിയിൽ രമേഷ് പിഷാരടിയുടെ വാദവും കോടതി കേൾക്കും. സംഘടനാ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസൻ കക്ഷിചേരേണ്ട ആവശ്യമില്ലെന്നാണ് ശ്വേതയുടെ വാദം.
Content Highlights: Shweta Menon challenges the legality of the AMMA ad-hoc committee in Ernakulam Munsiff Court. Shweta Menon opposes Ansiba Hassan's petition to intervene in the ongoing legal case. Court has scheduled the next hearing for the 27th of the current month. Ramesh Pisharody's arguments regarding the committee's suspension will also be heard