തോക്കെടുത്ത് ഷൈൻ ടോം ചാക്കോ; ‘ഡാൻസാഫ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

#Movie Desk
ഡാൻസാഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഡാൻസാഫ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

തൊപ്പി ധരിച്ച്, മുഖം കുനിച്ചുനിന്ന് പിസ്റ്റളുമായി നിൽക്കുകയാണ് ഷൈൻ ടോം ചാക്കോ. ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററാണിത്. ടൊവിനോ തോമസ്, മഞ്ജുവാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്. പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ടാണ് ഹരിദാസ് തൻ്റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്.

ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാൻസാഫ് . ഈ സംഘത്തിൻ്റെ ടീം ക്യാപ്റ്റനാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. എൻ വി പി ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Also Read: ഈ തൊലിക്കട്ടി തന്റെ കൂടെ അഭിനയിച്ചതിനുശേഷമെന്ന് ഷൈൻ, രസകരമായ മറുപടിയുമായി കുഞ്ചാക്കോ ബോബൻ

ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി, സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമൽ, സുൽത്താൻ, രാഹുൽ, സതീഷ് നമ്പ്യാർ, മിന്നൽ രെജി, അഫ്രിൻ കല്ലൻ' വിനോദ് ആൻ്റണി, ചൈത്ര പ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി. സംഗീതം - സെയ്‌ദ് അബ്ബാസ്. ഛായാഗ്രഹണം - എൽബൻ കൃഷ്ണ. എഡിറ്റിംഗ് - ശ്യാം ശശിധരൻ. കലാസംവിധാനം - സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട. കോസ്റ്റ്യും - ഡിസൈൻ - അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ -നവനീത് കൃഷ്ണ. സ്റ്റിൽസ്- ഷിബി ശിവദാസ്. ഡിസൈൻ- കൊളിൻസ് ലിയോഫിൽ. ഫിനാൻസ് കൺട്രോളർ - കാത്തിം ബാവ തുറക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് -ഷെമീജ് കൊയിലാണ്ടി, അഫ്സൽ. പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് അത്തോളി.

കോഴിക്കോട്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുല്ലുരാമ്പാറ, കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. PRO -വാഴൂർ ജോസ്.

Content Highlights: The official first look poster of actor Shine Tom Chacko's upcoming anti-narcotics squad thriller DANSAF, directed by Haridas and produced by Muhammed Shafi under NVP Creations, was unveiled by leading Malayalam stars Tovino Thomas, Manju Warrier, and Asif Ali.