'അതില്ലെങ്കിൽ ഞങ്ങൾ ഒത്തുപോകില്ല';പങ്കാളിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ തുറന്ന്പറഞ്ഞ് രശ്മിക

രശ്മിക മന്ദാന |ഫോട്ടോ:AFP
രശ്മിക മന്ദാന |ഫോട്ടോ:AFP

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. പുഷ്പയിലെ നായിക കൂടിയായ രശ്മിക ഒരു റൊമാന്റിക് പങ്കാളിയില്‍ താന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ്.

ദുഷ്‌കരമായ സമയങ്ങളില്‍ തന്റെ ഏറ്റവും വലിയ ആശ്വാസത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രശ്മി മനസ്സ് തുറന്നത്. 'എന്റെ പങ്കാളി എന്നത്, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്ക് എന്റെ പങ്കാളിയായി വേണം. എനിക്ക് ആ ആശ്വസിപ്പിക്കലും സുരക്ഷിതത്വവും സഹാനുഭൂതിയും ആവശ്യമാണ്' രശ്മിക പറഞ്ഞു.

ഒരു ബന്ധത്തിന് താന്‍ കല്‍പ്പിക്കുന്ന ഗുണങ്ങളെ സംബന്ധിച്ചു രശ്മിക തുറന്ന് പറഞ്ഞു.'ഒരു ബന്ധത്തിലെ എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തീര്‍ച്ചയായും ദയയുണ്ടാവുക എന്നതാണ്. മാത്രമല്ല ബഹുമാനവും ഉണ്ടായിരിക്കണം. നിങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും ആത്മാര്‍ത്ഥമായി കരുതലുള്ളവരും പരസ്പരം ഉത്തരവാദിത്തമുള്ളവരായിരിക്കുകയും ചെയ്യുമ്പോള്‍... എല്ലാം അതിനൊപ്പം കൂടിച്ചേരും.

സ്നേഹം, സഹാനുഭൂതി, കരുതല്‍, നല്ല മനസ്സ്, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവ എനിക്ക് ആവശ്യമായ മറ്റ് സ്വഭാവങ്ങളാണ്. കാരണം ഇത് എനിക്ക് സ്വാഭാവികമായി ലഭിക്കണം. എനിക്ക് സമാനമായ ഗുണങ്ങളുള്ള ഒരാളോടൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ പങ്കാളിക്ക് അതിന് സമാനമായ ശൈലി ഇല്ലെങ്കില്‍, ഞങ്ങള്‍ ഒത്തുചേരില്ല' രശ്മിക പറഞ്ഞു.

Content Highlights: Rashmika Mandanna opens up about key qualities she seeks in a partner