ഒരു കഥാപാത്രം മാത്രം; പ്രിയങ്ക നായർ നായികയാവുന്ന 'ആ മുഖം' ഫസ്റ്റ് ലുക്ക്

ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക നായർ നായികയായെത്തുന്ന ആ മുഖം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഭിലാഷ് പുരുഷോത്തമന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആ മുഖം' തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രം മാത്രമാണ് ചിത്രത്തിൽ ഉള്ളത്
നബീഹ മൂവി പ്രൊഡക്ഷന്റെ ബാനറിൽ നുഫൈസ് റഹ്മാൻ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം-പ്രതാപ് പി നായര്‍, ശബ്ദലേഖനം-ടി കൃഷ്ണനുണ്ണി, എഡിറ്റിംഗ്- സോബിൻ കെ സോമന്, ശ്യം കെ വാര്യർ എഴുതി ദീപാങ്കുരന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും ദീപാങ്കുരനും ആലപിക്കുന്ന രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.
മേക്കപ്പ് സുമ ജി, വസ്ത്രാലങ്കാരം ആനു നോബി, കലാസംവിധാനം ഷിബു മച്ചൽ, ചീഫ് അസോസിയേറ്റ് ശ്യാം പ്രേം, നൃത്തസംവിധാനം രാജേശ്വരി സുബ്രഹ്മണ്യം, എഫക്റ്റ്സ് രാജ് മാർത്താണ്ഡം, കളറിസ്റ്റ് മഹാദേവൻ, വിഎഫ്എക്സ് ഡി റ്റി എം, റെക്കോർഡിസ്റ്റ് ശ്രീകുമാർ ചിത്രാഞ്ജലി, സ്റ്റിൽസ് സേതു, ഡിസൈൻ സുജിത് കടയ്ക്കൽ, പ്രൊഡക്ഷൻ മാനേജർ ഷാജി തിരുമല.
Content Highlights : Priyanka Nair Starring Aa Mukham First look
Content Highlights: