'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' 25 കോടി ക്ലബ്ബിലേക്ക്

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' റിലീസ് പിന്നിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ 25 കോടി ക്ലബ്ബിലേക്ക്. ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തിറങ്ങി. സെപ്റ്റംബർ 25-നാണ് തമിഴ് റിലീസ്. കേരളത്തിൽ ചിത്രം നേടിയ വിജയമാണ് തമിഴിൽ നേരിട്ട് റിലീസ് ചെയ്യുന്നതിന് നിർമാതാക്കളെ പ്രേരിപ്പിച്ചത്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചത്. പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തി ഷഹദ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിങ്ങും അഭിനേതാക്കളുടെ പ്രകടനവും എല്ലാം മികച്ചുനിന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമെന്ന പ്രശംസയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർക്ക് ലഭിക്കുന്നത്.
ചിത്രത്തിനു വേണ്ടി വേടൻ പാടിയ തീം സോങ് പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. മ്യൂസിക് റൈറ്റ്‌സ് ഭാവന സ്റ്റുഡിയോസ്.
Podcast | മലയാളത്തിൽനിന്ന് മറ്റൊരു സോളിഡ് ത്രില്ലർ; പിടിച്ചിരുത്തുന്ന 'കുറ്റക്കാർ'
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പ്രശസ്ത താരങ്ങളായ പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിച്ചത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും ചെയ്ത ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ മനോജ് കുമാർ പി ആണ്.
ALSO READ | ബെഞ്ച് മാർക്കാവാൻ മറ്റൊരു ത്രില്ലർ കൂടി; ശ്വാസമടക്കിപ്പിടിച്ച് പിന്തുടരേണ്ട ‘കുറ്റക്കാർ’
ലൈൻ പ്രൊഡ്യൂസർ: ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ: ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, കലാസംവിധാനം: മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആർ: ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ.
Content Highlights: 'Pradhama Drishtya Kuttakkar' crosses the ₹25 crore milestone in two weeks. Directed by Shahad, the investigative thriller stars Parvathy Thiruvothu in her first police officer role. The Tamil dubbed version teaser has been released, with the Tamil Nadu theatrical release scheduled for September 25. Produced by Arjun Selva under the 11 Icons banner, featuring music by Mujeeb Majeed and a hit theme song by Vedan. The star cast includes Parthiban, Mathew Thomas, Vinay Forrt, Siddharth Bharathan, and Unnimaya.