ആക്ഷനും വൈകാരികതയും ആവേശവും; ധനുഷ് - മമ്മൂട്ടി - രാജ്കുമാർ പെരിയസാമി ചിത്രം ‘ഒ.എം - ഓപ്പറേഷൻ മോൾ' ട്രെയിലർ

#മൂവി ഡെസ്ക്
ഒ.എം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഒ.എം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ധനുഷിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഒ.എം - ഓപ്പറേഷൻ മോൾ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും സമന്വയിപ്പിക്കുന്ന വമ്പൻ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനകളാണ് ട്രെയ്‌ലർ നൽകുന്നത്. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

കാടിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചിത്രത്തിന്റെ പ്രധാന കഥാതലങ്ങളാകുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അധികാരവും നിയമവും അതിജീവനവും ഏറ്റുമുട്ടുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾക്കൊപ്പം ശക്തമായ ആക്ഷൻ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും ട്രെയ്‌ലറിന്റെ ആകർഷണമാണ്. ഓരോ കഥാപാത്രത്തിനും കഥയിൽ നിർണായകമായ സ്ഥാനമുണ്ടെന്ന തോന്നലും അവതരണത്തിലെ തീവ്രതയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.

ധനുഷിന്റെയും മമ്മൂട്ടിയുടെയും ഗംഭീര പ്രകടനങ്ങളാണ് ട്രെയ്‌ലറിലെ ഹൈലൈറ്റുകളിലൊന്ന്. റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി വേഷമിടുന്നത്. നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിർണായക ദൗത്യത്തിന് നേതൃത്വം നൽകുന്ന കഥാപാത്രമാണ് നിത്യ. സായ് പല്ലവിയുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരുടെ കഥാപാത്രങ്ങളും ട്രെയ്‌ലറിൽ ശ്രദ്ധ നേടുന്നു. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കൾ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ആക്ഷൻ രംഗങ്ങളുടെ തീവ്രതയ്ക്കൊപ്പം കഥാപാത്രങ്ങൾ കടന്നുപോകുന്ന വൈകാരിക സംഘർഷങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുവെന്നാണ് ട്രെയ്‌ലർ വ്യക്തമാക്കുന്നത്. സായ് അഭ്യങ്കറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ട്രെയിലറിലെ ദൃശ്യങ്ങളുടെ തീവ്രത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും മമ്മൂട്ടിയുടെ ബർമ്മ കാർത്തികേയൻ കഥാപാത്രത്തെ പരിചയപ്പെടുത്തിയ ഗ്ലിംപ്സ് വീഡിയോയും സായ് പല്ലവിയുടെ നിത്യ റെഡ്ഡി ക്യാരക്ടർ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.

‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷും സായ് പല്ലവിയും ‘മാരി 2’ന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, സംഗീതം - സായ് അഭയങ്കർ, എഡിറ്റിംഗ് - ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് - വി സിട്രറസ്‌, മേക്കപ്പ് - ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് - അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, ഡിജിറ്റൽ പി ആർ - വിഷ്ണു സുഗതൻ, അഖിൽ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: The trailer for "O.M - Operation Moll," directed by Rajkumar Periyasamy and starring Dhanush and Mammootty, has been released. The film promises a cinematic experience with action, emotional moments, and thrilling scenes.