അനുപമയുടെ വെളിപ്പെടുത്തൽ; ധ്രുവ് വിക്രമുമായി ബന്ധപ്പെടുത്തി ചർച്ച; പരോക്ഷ പ്രതികരണവുമായി നടൻ

മുൻ പങ്കാളിയിൽനിന്ന് നേരിട്ട നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. പങ്കാളിയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇത് വലിയ ശ്രദ്ധ നേടി.
അനുപമയും വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇരുവരും പരസ്യമായി ഇത് തുറന്നുപറഞ്ഞിരുന്നില്ല. അനുപമയുടെ തുറന്നുപറച്ചിലിന് പിന്നാലെ ധ്രുവിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടക്കുന്നത്.
അതിനിടെ ധ്രുവ് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും അഭ്യൂഹങ്ങൾക്ക് കാരണമായി. തന്നെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയായാണ് ധ്രുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി വ്യാഖ്യാനിക്കപ്പെടുന്നത്.
സന്ധ്യാസമയത്ത് കടൽത്തീരത്തിന്റെ വീഡിയോ ആണ് ധ്രുവ് പങ്കുവെച്ചത്. തിരമാലകൾ അടിക്കുന്നതിന്റെയും കുട്ടികൾ അതിൽ കളിക്കുന്നതിന്റെയും വീഡിയോ ആണ് ധ്രുവ് പങ്കുവെച്ചത്. മറ്റു വിശദീകരണങ്ങളൊന്നും സ്റ്റോറിയിലില്ല.
നിവിൻ പോളി നായകനായ 'പ്രേമം' എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചു. ധ്രുവ് നായകനായ 'ബൈസൺ കാളമാടൻ' എന്ന ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്തത് അനുപമയാണ്.
തന്റെ മുൻ പങ്കാളി വിക്രം സിനിമയായ 'അന്യനി'ലെ കഥാപാത്രത്തെപ്പോലെയായിരുന്നുവെന്ന് അനുപമ പറഞ്ഞിരുന്നു. ചിലപ്പോൾ അന്യനെപ്പോലെയും മറ്റുചിലപ്പോൾ റെമോയെപ്പോലെയും അമ്പിയെപ്പോലെയും അയാൾ പെരുമാറി. പരിചയപ്പെട്ട് മൂന്നുമാസത്തിൽ തന്നെ വിവാഹനിശ്ചയം എന്ന് ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. രണ്ടുവർഷം ശാരീരികവും വൈകാരികവുമായ യാതനയും തകർച്ചയും നേരിട്ടുവെന്നും നടി പറഞ്ഞു.
Content Highlights: Actress Anupama Parameswaran recently sparked widespread discussion by revealing the toxic and narcissistic abuse she faced from her ex-partner without directly naming him.ന Rumors previously linked Anupama romantically with actor Dhruv Vikram, leading fans to connect her shocking revelations to him. Fueling the speculations further, Dhruv posted a subtle Instagram story featuring a beach video without any caption, which netizens interpreted as a silent response. Anupama highlighted that her ex-partner's erratic behavior mirrored the multi-personality characters from the hit Tamil film 'Anniyan' and claimed his family pressured her for marriage within three months. The actress, who co-starred with Dhruv Vikram in the film 'Bison', shared that she endured two long years of physical and emotional turmoil during the relationship