ലക്ഷ്മിപ്രിയക്കെതിരായ പരാതി: അൻസിബയുടെ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതിയിൽ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേ നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ കേസെടുക്കാൻ ഉത്തരവിടണമെന്ന അൻസിബയുടെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളിൽ ക്രിമിനൽ കേസെടുക്കാനുള്ള ഗൗരവമേറിയ കുറ്റങ്ങളില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. അപകീർത്തിയുടെ വിഷയം മാത്രമാണുള്ളതെന്നും പോലീസ് വിശദീകരിച്ചു.
Content Highlights: Kerala High Court to rule on actress Ansiba Hassan's petition on Monday. The petition challenges the Magistrate Court's order dismissing a criminal case against Lakshmipriya. Police earlier stated the remarks involved defamation rather than severe criminal offenses. The controversy stems from statements made during an online channel interview.