അൻസിബയ്ക്ക് തിരിച്ചടി; ശ്വേതയുടെ ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷ കോടതി തള്ളി

കൊച്ചി: താരസംഘടന 'അമ്മ' അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേത നൽകിയ ഹർജിയിൽ കക്ഷിചേരാനുള്ള നടി അൻസിബ ഹസന്റെ അപേക്ഷ മുൻസിഫ് കോടതി തള്ളി. ശ്വേതയുടെ ഹർജിയിൽ കോടതി നടപടികൾ തുടരുകയാണ്.
കഴിഞ്ഞ 'അമ്മ' ജനറൽ ബോഡിയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പുറത്ത് മാധ്യമങ്ങളെയും ശ്വേത ഇക്കാര്യം അറിയിച്ചു. പിന്നാലെ, സംഘടനയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ ജനറൽ ബോഡി അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഔദ്യോഗികമായി രാജി നൽകാതിരുന്ന ശ്വേത താൻ ഇപ്പോഴും സംഘടനയുടെ പ്രസിഡന്റ് ആണെന്ന് കാണിച്ച് അഡ്‌ഹോക് കമ്മിറ്റിക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് അൻസിബ കക്ഷി ചേരാനുള്ള അപേക്ഷ നൽകിയത്.
Content Highlights: Kochi Munsiff Court has dismissed actress Ansiba Hassan's petition seeking to implead herself in the lawsuit filed by Swetha Menon against the AMMA ad-hoc committee. The legal dispute began after Swetha Menon publicly announced her resignation as president during a dramatic AMMA general body meeting. Following her public announcement, the general body formed an ad-hoc committee to manage the daily administration of the actors' association. However, Swetha later approached the court claiming she had not officially submitted a formal resignation and remains the legitimate president of the organisation. While the court rejected Ansiba's plea to join the proceedings, legal actions regarding Swetha Menon's petition against the ad-hoc committee are still ongoing.