തൃഷ സിനിമയിൽനിന്ന് ഇടവേളയെടുക്കുന്നു, സിനിമാ നിർമാണരംഗത്തേക്കെന്നും രാഷ്ട്രീയത്തിലേക്കെന്നും അഭ്യൂഹം

ചെന്നൈ: സിനിമാഭിനയത്തിൽനിന്ന് ഇടവേളയെടുക്കാൻ നടി തൃഷ. താരവുമായി അടുപ്പമുള്ള വൃത്തങ്ങളാണ് സൂചന നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി വർഷത്തിൽ കുറച്ചു സിനിമകളിൽ മാത്രമേ തൃഷ അഭിനയിക്കാറുള്ളൂ. നേരത്തേ കരാർ ഒപ്പുവെച്ച സിനിമകൾ പൂർത്തിയാക്കിയ ശേഷം തത്കാലം അഭിനയരംഗത്തു നിന്നും ഇടവേളയെടുക്കാനാണ് ആലോചിക്കുന്നത്.
അതേസമയം, സിനിമാ നിർമാണത്തിലേക്ക് കടക്കുകയാണെന്നും വിവരമുണ്ട്. തൃഷ രാഷ്ട്രീയത്തിലെത്തുമെന്നുള്ള അഭ്യൂഹവും ശക്തമാണ്. അവർ രാഷ്ട്രീയത്തിൽ എത്തണമെന്നാവശ്യപ്പെട്ട് അടുത്തിടെ മധുരയിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
സൂര്യ നായകനായ കറുപ്പ് എന്ന ചിത്രമാണ് ഈ വർഷം തൃഷയുടേതായി പുറത്തിറങ്ങിയ ഒരു ചിത്രം. ഗർജനൈ, ചതുരംഗ വേട്ടൈ- 2 എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു.
തെലുങ്കിൽ ‘വിശ്വംഭര’യാണ് തൃഷയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.
Content Highlights: Actress Trisha Krishnan is reportedly planning to take a temporary break from acting after completing her committed projects, with strong speculations hinting at her entry into film production and active politics.