കോളേജ് കാലം മുതൽ പരിചയം, പത്തുവർഷത്തിലേറെയായി പ്രണയം; നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി

തമിഴ്-തെലുങ്ക് ചലച്ചിത്ര താരം പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. രാജ്‌വേൽ രാജ് ആണ് വരൻ. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുംമാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോളേജ് കാലം മുതൽ പരസ്പരം അറിയാവുന്ന പ്രിയയും രാജ്വേലും 10 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
വാർത്താ അവതാരകയായി കരിയർ ആരംഭിച്ച പ്രിയ ഭവാനി ശങ്കർ പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. 'മേയാത മാൻ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, തുടർന്ന് നിരവധി ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഇരുമുടി'യിലെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഡിമോണ്ടെ കോളനി 3' ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights: Tamil and Telugu actress Priya Bhavani Shankar tied the knot with her long-time partner Rajvel Raj. The low-key wedding ceremony was attended by close family members and friends. The couple had been in a relationship for over ten years after meeting during their college days. Starting her career as a news anchor and TV serial actress, she debuted in films with 'Meyaadha Maan'. Photos and videos from the intimate wedding ceremony have gone viral across social media.