നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്.
സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനര്‍ കൂടിയാണ്.
ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി പേർ ചെമ്പന് ആശംസകൾ നേർന്നിട്ടുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്.
അൻവർ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Content highlights : Actor Chemban Vinod Jose ties Knot with Mariam Thomas
Content Highlights: