ശ്വേതയ്ക്ക് എന്തും പറയാം, അൻസിബയുടെ പരാതി അവർ കേട്ടില്ല, ഇത് സ്ത്രീകളെ ഉപദ്രവിച്ച കമ്മിറ്റി-ബാബുരാജ്

#Movie Desk
ബാബുരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്\ മാതൃഭൂമി ന്യൂസ്
ബാബുരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്\ മാതൃഭൂമി ന്യൂസ്

ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനവുമായി നടൻ ബാബുരാജ്. സ്ത്രീകൾക്ക് ഉപദ്രവമുണ്ടാക്കിയ കമ്മിറ്റിയായിരുന്നു ഇതെന്ന് ബാബുരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൃത്യമായി ഒരു വാർഷിക റിപ്പോർട്ടുപോലും ഈ കമ്മിറ്റിക്ക് നൽകാനായില്ല. കണ്ണുനിറഞ്ഞാണ് ജനറൽ ബോഡിയിൽ അൻസിബ തന്റെ പ്രശ്നങ്ങൾ വിവരിച്ചത്. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിങ് റ്റു ഡൂ വിത്ത് അമ്മ എന്നുപറയുന്ന ഒരു പ്രസിഡന്റിനെക്കൊണ്ട് എങ്ങനെ സ്ത്രീകൾക്ക് നീതി കിട്ടും? ശ്വേതാ മേനോൻ പറഞ്ഞതുപോലെ കുറ്റാരോപിതരായി ഒരാൾപോലുമില്ലെന്നും ബാബുരാജ് പറഞ്ഞു.

"അമ്മ സംഘടന ഒരു ചാരിറ്റബിൾ സൊസൈറ്റിയായിട്ടാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അങ്ങനെയുള്ളപ്പോൾ ഒരു ജനറൽ ബോഡി വിളിക്കണമെങ്കിൽ 21 ദിവസം മുൻപ് നോട്ടീസ് കൊടുക്കണം. ഏറ്റവും അടിസ്ഥാനപരമായ കാര്യമാണത്. ഇതുവരെയും ഞങ്ങൾക്ക് അങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ല. ഇന്നിവിടെ പാസാക്കാനിരുന്ന കണക്കുകൾ ശരിയല്ല. റിപ്പോർട്ടും പാസായില്ല. അവർ പല പ്രാവശ്യം കെഞ്ചി ചോദിച്ചിട്ടും ആദ്യം ഒരു പത്തുപേർ കൈ പൊക്കി. പിന്നെ ഒരംഗം പോലും കൈ പൊക്കിയില്ല. എന്താണിവർ ചെയ്തുവെച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഇത്രയും നാൾ ഇവർ ലേഡീസ് കാർഡ് ഇറക്കി കളിക്കുകയായിരുന്നു. അതിവിടെത്തന്നെ പൊളിച്ചടുക്കിയിട്ടുണ്ട്. കണ്ണുനിറഞ്ഞുകൊണ്ടാണ് അൻസിബ തന്റെ കാര്യങ്ങൾ യോഗത്തിൽ പറഞ്ഞത്. സ്ത്രീകൾക്കുതന്നെ ഇത്രയും ഉപദ്രവം നടത്തിക്കൊണ്ടിരുന്ന ഈ കമ്മിറ്റി അവർതന്നെ സ്വയം രാജിവെയ്ക്കുകയാണുണ്ടായത്. കൃത്യമായി ഒരു വാർഷിക റിപ്പോർട്ടുപോലും ഈ കമ്മിറ്റിക്ക് നൽകാനായില്ല. ഉത്തരവാദിത്തം ഏൽക്കില്ലെന്ന് ട്രഷറർ പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും കയ്യൊഴിഞ്ഞു. ഒരു കാര്യവുമില്ലാതെ അവധി നീട്ടിച്ചോദിക്കുമ്പോൾ എങ്ങനെയാണിത് മുന്നോട്ടുപോവുക?

ഞാൻ ഒരു അഡ്ഹോക് കമ്മിറ്റിയുടെ ഭാഗം മാത്രമായിരുന്നു. ആ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കൊടുത്തിട്ടുണ്ട്. പക്ഷേ അന്ന് ആ കണക്ക് നോക്കിയിരുന്ന അപ്പു എന്നയാൾക്ക് ശമ്പളം കൊടുത്തിട്ടില്ല. അതുകൊണ്ട് അവൻ വന്ന് കണക്കും പറഞ്ഞിട്ടില്ല. ശ്വേതാ മേനോൻ പറഞ്ഞതുപോലെ കുറ്റാരോപിതരായി ഒരാൾപോലുമില്ല. ശ്വേതയ്ക്ക് എന്തും പറയാം. അതിനുള്ള മറുപടി അൻസിബ പറഞ്ഞതെന്താണെന്ന് കേട്ടാൽ മതി. അൻസിബയുടെ പരാതി കേൾക്കേണ്ടത് ശ്വേതയായിരുന്നു. നത്തിങ് റ്റു ഡൂ വിത്ത് അമ്മ എന്നുപറയുന്ന ഒരു പ്രസിഡന്റിനെക്കൊണ്ട് എങ്ങനെ സ്ത്രീകൾക്ക് നീതി കിട്ടും?

ഇന്ന് ഞാൻ നോക്കുമ്പോൾ ശ്വേതയും കുക്കു പരമേശ്വരനും ഒറ്റക്കെട്ടാണ്. ഭയങ്കര ഐക്യം. കാപട്യമല്ലേ ഇവരീ കാണിക്കുന്നത്? രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള മികച്ച അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. ഞങ്ങളായിരുന്നുവെങ്കിൽ ഒറ്റ പ്രാവശ്യംകൊണ്ടുതന്നെ ടിനി ടോമും അൻസിബയുമായുള്ള പ്രശ്നംതീർത്ത് അവരെക്കൊണ്ട് പരസ്പരം കൈകൊടുപ്പിച്ചേനേ. അല്ലാതെ അതിലേക്ക് എണ്ണയൊഴിച്ച് നീട്ടി കോടതിയിലേക്ക് കൊണ്ടുപോകില്ല. അവരെല്ലാം സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളാണിതെല്ലാം.

കഴിഞ്ഞ കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് ഇവിടെ കിട്ടിയിട്ടില്ല. ഇതൊക്കെ ചോദിക്കുമ്പോഴാണ് പ്രശ്നം. ചാർട്ടേഡ് അക്കൗണ്ടിന് അയച്ച മെയിൽ ദൈവത്തിന്റെ ശക്തികൊണ്ട് എനിക്കാണ് കിട്ടിയത്. ഇപ്പോൾ അഡ്ഹോക് കമ്മിറ്റിയിൽ ചുമതലയേറ്റെടുത്തവർ കാര്യങ്ങൾ നന്നായി നടത്താൻ കഴിവുള്ളവരാണ്. സംഘടന നന്നായി പോകണം. കാരണം ഇതിൽനിന്ന് സഹായം കിട്ടുന്ന ഒരുപാടുപേരുണ്ട്. അവർക്ക് ഒരു ബുദ്ധിമുട്ടും വരരുത്. എനിക്കെതിരെ എന്തും പറഞ്ഞോട്ടെ." ബാബുരാജിന്റെ വാക്കുകൾ.

Content Highlights: Actor Baburaj heavily criticized former AMMA President Shweta Menon, labeling her resigned committee as harmful to its female members and exposing gross financial mismanagement, including an unaccounted ₹67 lakh from a family meet.