ആശിർവാദ് സിനിമാസിന് 26; കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് മോഹൻലാൽ, ഒപ്പം ആന്റണിയും | വീഡിയോ

ആന്റണി പെരുമ്പാവൂരിന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് 26 വർഷം പൂർത്തിയാക്കി. ആശിർവാദ് സിനിമാസിന്റെ പിറന്നാൾ മോഹൻലാൽ കേക്കിന്റെ മധുരം പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. ഇതിന്റെ വീഡിയോ ആന്റണി പെരുമ്പാവൂർ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വീഡിയോ മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.
Don’t Miss: ‘ക്യാമറ ഒന്ന് തിരിച്ചു, പിന്നെ റീൽ ചുമ്മാ തീ’; ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോ വൈറൽ | VIDEO
താടി ഷേവ് ചെയ്ത്, മീശ പിരിച്ചുള്ള കിടിലൻ ലുക്കിലാണ് വീഡിയോയിൽ മോഹൻലാൽ എത്തുന്നത്. ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഇടവും വലവുമായി നിൽക്കുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച മോഹൻലാൽ അത് ആന്റണിക്കും സുചിത്രയ്ക്കും നൽകി. ആന്റണി കേക്കിന്റെ മധുരത്തിനൊപ്പം സ്‌നേഹചുംബനവും മോഹൻലാലിന് നൽകി.
Also Read: 'ഇച്ചാക്കാ, ഏറെ സന്തോഷം...'; പദ്മഭൂഷൺ നേട്ടത്തിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ
'26 വർഷങ്ങൾ. അത് വെറുമൊരു സംഖ്യയല്ല. ഞങ്ങളോടൊപ്പം പ്രവർത്തിച്ച, പിന്തുണച്ച, പങ്കാളികളായ, ഞങ്ങൾക്കൊപ്പം സിനിമകൾ കണ്ട എല്ലാവർക്കും നന്ദി.' -ഇതാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2000-ത്തിലാണ് ആശിർവാദ് സിനിമാസ് പിറവിയെടുക്കുന്നത്. മോഹൻലാലിനെ നായകനാക്കി 33 ചിത്രങ്ങളാണ് ആശിർവാദ് ഇതുവരെ നിർമിച്ചത്. 2000 ജനുവരി 26-ന് തിയേറ്ററുകളിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ച സൂപ്പർഹിറ്റ് ചിത്രം ‘നരസിംഹ’മാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ആദ്യചിത്രം.
Don’t Miss: 'ആ ചിത്രം മോഹൻലാലിനെതിരാണെന്ന് അദ്ദേഹത്തിന്റെ കൂടെയുള്ളവർ പറഞ്ഞുപരത്തി, ഫാൻസ് ബാനർ വെച്ചു' -വിനയൻ
രാവണപ്രഭു, കിളിച്ചുണ്ടൻ മാമ്പഴം, നാട്ടുരാജാവ്, നരൻ, രസതന്ത്രം, ബാബ കല്യാണി, അലിഭായ്, പരദേശി, ഇന്നത്തെ ചിന്താവിഷയം, സാഗർ ഏലിയാസ് ജാക്കി, ഇവിടം സ്വർഗമാണ്, ചൈനാ ടൗൺ, സ്‌നേഹവീട്, സ്പിരിറ്റ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ദൃശ്യം, എന്നും എപ്പോഴും, വെളിപാടിന്റെ പുസ്തകം, ആദി, ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇൻ ചൈന, ദൃശ്യം 2, മരക്കാർ: അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ട്വൽത് മാൻ, മോൺസ്റ്റർ, എലോൺ, നേര്, ബറോസ്, എൽ2: എമ്പുരാൻ, ഹൃദയപൂർവം എന്നിവയാണ് ആശിർവാദ് സിനിമാസ് ഇതുവരെ നിർമിച്ച ചിത്രങ്ങൾ. സൂപ്പർഹിറ്റായ ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ആശിർവാദ് ചിത്രം.
Content Highlights: Aashirvad Cinemas completed 26 years. Mohanlal celebrated the milestone by cutting a cake with Antony Perumbavoor and Suchitra. Founded in 2000 with the hit 'Narasimham', the banner has produced over 30 films. Fans are now buzzing over Mohanlal's new twirled mustache look in the video.