ഇടിമുഴക്കം, കുട്ടികളുടെ കരച്ചിൽ; സാക്കിർ ഹുസൈന്റെ വിരലുകളിൽ വിരിഞ്ഞ പ്രപഞ്ചനാദം

#രമേശ് ഗോപാലകൃഷ്ണൻ
സാക്കിർ ഹുസെൻ| Photo: AFP
സാക്കിർ ഹുസെൻ| Photo: AFP

ഉറുദു ഭാഷയിൽ സിക്ക്ർ എന്ന വാക്കിന്റെ അർത്ഥം താളാത്മകമായി അള്ളാഹുവിന്റെ നാമം ഉരുവിടുന്നവൻ എന്നാകുന്നു. സ്മരണ എന്നാണ് ഈ വാക്ക് നൽകുന്ന അർത്ഥം. സാക്കിർ എന്ന വാക്കിന്റെ ഉത്ഭവം അവിടെനിന്നാണ്. തബലവാദകനായ ഉസ്താദ് അള്ളാറഖ ഖാൻ ഖുറേഷി തനിക്കൊരു പുത്രൻ ഉണ്ടായപ്പോൾ അവന്റെ കാതിൽ ഓതിയത് തബലയുടെ ചൊൽക്കെട്ടുകൾ ആയിരുന്നു. തന്റെ മകൻ ഒരു പ്രശസ്തനായ തബലവാദകനാകണമെന്ന് അള്ളാഹുവിനോട് അന്നേ അദ്ദേഹം പ്രാർത്ഥിച്ചിരിക്കണം. ആ പ്രാർത്ഥന വിഫലമായില്ല എന്നു മാത്രമല്ല ആ മകൻ അച്ഛനെയും വെല്ലുന്ന തബലയുടെ മാന്ത്രിക നാദത്താൽ ഈ ലോകത്തെ കീഴടക്കുക തന്നെ ചെയ്തു. അതായിരുന്നു ഇന്നലെ അന്തരിച്ച ഉസ്താദ് സാക്കിർ ഹുസൈൻ.

സാക്കിർ ഹുസൈന്റെ കലാജീവിതത്തിന്റെ വളർച്ചകളെ സംക്ഷിപ്തമായി പറഞ്ഞാൽ അത് ഇപ്രകാരമാണ്: വളരെ ചെറുപ്രായത്തിൽ ബഡേ ഗുലാം അലിഖാനെ പോലുള്ള പ്രഗൽഭരുടെ സംഗീത കൂട്ടായ്മകളിൽ പിതാവിനോടൊപ്പം ചേർന്ന് ഹിന്ദുസ്ഥാനി സംഗീതലോകത്തേക്ക് ആകർഷിക്കപ്പെട്ടു. 1970 കളിൽ ഹിന്ദി സിനിമാപിന്നണി ഗാനങ്ങൾക്കു വേണ്ടി തബല വായിച്ചു തുടങ്ങി. അതിനുശേഷം പണ്ഡിറ്റ് രവിശങ്കർ, അലി അക്ബർ ഖാൻ, വിലായത്ത് ഖാൻ തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രഗൽഭരോടൊത്തുള്ള വിദേശ പര്യടനങ്ങൾ. അതിനുശേഷം ജോൺ മെക്ലിൻ, എൽ ശങ്കർ, ടി എച്ച് വിനായകറാം എന്നിവരോടൊത്ത് ലോകപ്രശസ്തമായ ശക്തി എന്ന ബാൻഡ് രൂപീകരിച്ചുകൊണ്ടുള്ള സംഗീത പര്യടനങ്ങൾ. ഒപ്പം, സിത്താര ദേവി, ബിർജു മഹാരാജ് എന്നീ കഥക് ആർട്ടിസ്റ്റുകൾക്ക് അകമ്പടി സേവിച്ചു കൊണ്ടുള്ള തബലയിലെ മാസ്മരിക പ്രകടനങ്ങൾ. ഇതിനെ തുടർന്ന് ആഫ്രിക്ക, സ്കോട്ട്‌ലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സംഗീത കലാകാരന്മാരോടൊത്തുള്ള അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സംഗീത പ്രകടനങ്ങൾ. ഇതേ സമയത്തുതന്നെ പാലക്കാട് മണി അയ്യരെ പോലെ തെന്നിന്ത്യയിലെ പ്രശസ്ത മൃദംഗ വാദകരോടുത്തുള്ള ജുഗൽബന്ദികൾ. പാരമ്പര്യം വെച്ച് നോക്കിയാൽ തബലയുടെ പഞ്ചാബ് ഘരാനയാണ് സാക്കിർ ഹുസൈൻ പ്രതിനിധാനം ചെയ്യുന്നതെങ്കിലും അദ്ദേഹം ലോകസംഗീതത്തിന്റെ തന്നെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്നുവേണം പറയാൻ.

Content Highlights: Zakir Hussain Tabla Maestro`s Life & Legacy,

Continue reading