'കരുതലി'ന്റെ സംഗീതം ഇനി പ്രേക്ഷകരിലേക്ക്

#Movie Desk
കരുതല്‍ ഓഡിയോലോഞ്ചില്‍നിന്ന്‌
കരുതല്‍ ഓഡിയോലോഞ്ചില്‍നിന്ന്‌

ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനംചെയ്യുന്ന 'കരുതല്‍' എന്ന ചിത്രത്തിന്റെ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു. ചടങ്ങില്‍ നടന്‍ ഹരിശ്രീ അശോകന്‍ ഓഡിയോ സി.ഡി. എംഎല്‍എ ഉമാ തോമസിന് കൈമാറി ലോഞ്ച് നിര്‍വ്വഹിച്ചു.

സംഗീതം സ്വിച്ച് ഓണ്‍ ചെയ്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. ചടങ്ങില്‍- സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. നായകന്‍ പ്രശാന്ത് മുരളി, നായിക ഐശ്വര്യ നന്ദന്‍ എന്നിവരെ കൂടാതെ പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ്, ട്വിങ്കിള്‍ സൂര്യ, സോഷ്യല്‍മീഡിയ താരം ആദര്‍ശ് ഷേണായി, വര്‍ഷ വിക്രമന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാനവേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രമാണ് 'കരുതല്‍ '.

പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളും അവര്‍ പോയി കഴിയുമ്പോള്‍ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സീരിയല്‍ കില്ലേഴ്‌സും അവരുടെ ജീവിതവുമാണ് സിനിമ മുന്‍പോട്ട് വെക്കുന്ന പ്രമേയം. സമാനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകള്‍ക്ക് ഒരു 'കരുതല്‍' തന്നെയായിരിക്കും സിനിമ. ഇന്ത്യ, യുഎസ്, അയര്‍ലെന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിയായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവരുടെ വരികള്‍ക്ക് ജോണ്‍സന്‍ മങ്ങഴ ഈണം പകര്‍ന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റര്‍, ബിന്ദുജ പി.ബി, റാപ്പര്‍ സ്മിസ് എന്നവരാണ് സിനിമയിലെ നാലുഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ബിജിഎം: അനിറ്റ് പി. ജോയി, ഡിഐ: മുഹമ്മദ് റിയാസ്, സോങ് പ്രോഗ്രാമിങ്: റോഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സ്റ്റീഫന്‍ ചെട്ടിക്കന്‍, എഡിറ്റര്‍: സന്ദീപ് നന്ദകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: സുനീഷ് കണ്ണന്‍, അസോസിയേറ്റ് ക്യാമറാമാന്‍: വൈശാഖ് ശോഭന കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സഞ്ജു സൈമണ്‍ മാക്കില്‍, ലൈന്‍ പ്രൊഡ്യൂസര്‍: റോബിന്‍ സ്റ്റീഫന്‍, കോ: പ്രൊഡ്യൂസേഴ്‌സ്: ശാലിന്‍ ഷീജോ കുര്യന്‍ പഴേമ്പള്ളിയില്‍, സ്റ്റീഫന്‍ മലേമുണ്ടക്കല്‍, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫന്‍, ടോമി ജോസഫ്, ചീഫ് കോര്‍ഡിനേറ്റര്‍: ബെയ്‌ലോണ്‍ അബ്രഹാം, മേക്കപ്പ്: പുനലൂര്‍ രവി, അസോസിയേറ്റ്: അനൂപ് ജേക്കബ്, കോസ്റ്റ്യൂമര്‍: അല്‍ഫോന്‍സ് ട്രീസ പയസ്, റെക്കോഡിസ്റ്റ് ആന്‍ഡ് സൗണ്ട് ഡിസൈനിങ്: രശാന്ത് ലാല്‍ മീഡിയ, ഡബ്ബിങ്: ലാല്‍ മീഡിയ കൊച്ചി, ടൈറ്റില്‍: സൂരജ് സുരന്‍, പബ്ലിസിറ്റി ഡിസൈന്‍: ആര്‍ ക്രിയേറ്റീവ്‌സ്, പിആര്‍ഒ: എ.എസ്. ദിനേശ്, മനു ശിവന്‍.

Content Highlights: Explore the grand audio launch of `Karuthal`, a film by Dreams On Screen Productions addressing youth anxieties abroad & parental isolation