ഗഗനചാരി ക്ലിക്കാകുമെന്ന് ഗണേഷ് സാർ അന്നേ പറഞ്ഞിരുന്നു, പക്ഷേ അവാർഡ് പ്രതീക്ഷിച്ചില്ല -അരുൺ ചന്തു

അരുൺ ചന്തു | ഫോട്ടോ: മാതൃഭൂമി
അരുൺ ചന്തു | ഫോട്ടോ: മാതൃഭൂമി

അഡ്വര്‍ടൈസിങ് ഏജന്‍സിയില്‍ ക്രിയേറ്റീവ് ഡയറക്ടറായും ഫോട്ടോഗ്രാഫറായുമുള്ള പരിചയം. അച്ഛന്‍, അച്ഛന്റെ അനുജന്മാര്‍, അമ്മാവന്മാര്‍ എന്നിവരെല്ലാവരും ഫോട്ടോഗ്രാഫര്‍മാര്‍. എന്നാല്‍ അരുണ്‍ ചന്തു എന്ന ആറന്മുളക്കാരന്‍ ചെറുപ്പക്കാരന് സിനിമയാണ് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിനുവേണ്ടി പോസ്റ്റര്‍ ഡിസൈന്‍ ചെയ്താണ് സിനിമയിലെത്തിയത്. വിനീതിന്റെ തന്നെ തിര എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറുമായി. ഇന്നിപ്പോള്‍ ഗഗനചാരി എന്ന ചിത്രം സംവിധാനംചെയ്തതിലൂടെ 2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലുമെത്തി നില്‍ക്കുകയാണ് അരുണ്‍ ചന്ദുവിന്റെ സിനിമാ ജീവിതം. കരിയറിലെ ആദ്യ പുരസ്‌കാരത്തേക്കുറിച്ചും സിനിമ തന്ന അനുഭവങ്ങളേക്കുറിച്ചും അരുണ്‍ ചന്ദു മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

കരിയറിലെ ആദ്യ പുരസ്‌കാരം

Content Highlights: director arun chandu about gaganachari award and movie dreams

Continue reading