ഒരു ഹമ്മിംഗിൽ ഇത്രയേറെ പ്രണയം നിറച്ചതെങ്ങനെ? ജോൺസൺ മാസ്റ്ററോട് ചോദിച്ചു

ഉണ്ണി മേനോൻ, സെറീന വഹാബ്, ജോൺസൺ മാസ്റ്റർ ‌| മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്
ഉണ്ണി മേനോൻ, സെറീന വഹാബ്, ജോൺസൺ മാസ്റ്റർ ‌| മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്

ഒരിക്കലേ കണ്ടിട്ടുള്ളൂ സറീന വഹാബിനെ. ഷൂട്ടിംഗ് ലൊക്കേഷനിലെ ഒഴിഞ്ഞ കോണിൽ ഏകാന്തതയുമായി സല്ലപിച്ച് ഏതോ പുസ്തകത്തിൽ തലപൂഴ്ത്തിയിരിക്കുന്നു അവർ. അൽപ്പം ചെമ്പിച്ച മുടിയിഴകൾ കാറ്റിൽ പറന്നുകളിക്കുന്നു.

ഒരുപാട് മുഖങ്ങൾ ഓർമ്മയിൽ മിന്നിമറഞ്ഞു അപ്പോൾ: ചിത്ചോറിലെ ഗീത, ഘരോന്ദയിലെ ഛായ, സാവൻ കോ ആനേ ദോയിലെ ചന്ദ്രമുഖി, മദനോത്സവത്തിലെ എൽസ, ചാമരത്തിലെ ഇന്ദു, പാളങ്ങളിലെ ഉഷ, പരസ്പരത്തിലെ മീര, സ്വത്തിലെ രോഹിണി... ഗ്രാമ്യനിഷ്കളങ്കതയുടെയും ലാളിത്യത്തിന്റേയുമൊക്കെ പ്രതീകമായ ആ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ പകർന്നാടിയ നായികയെ കൗതുകത്തോടെ നോക്കിനിൽക്കേ, ക്ഷണിക്കാതെ തന്നെ അന്തരീക്ഷത്തിൽ ഒരു ഈണം വന്നുനിറയുന്നു. മനോഹരമായ ഒരു ഹമ്മിംഗ്. "പാളങ്ങളി"ലെ ഏതോ ജന്മകൽപ്പനയിൽ എന്ന പാട്ടിന്റെ ചരണത്തിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് മനസ്സിൽ കയറിവന്ന ഈണം.

Content Highlights: Singer Unni Menon reminisces about his legendary humming for Johnson Master in the film Paalangal, highlighting how subtle hums have defined some of the most romantic moments in Malayalam cinema history.

Continue reading