'തെറ്റുപറ്റിയെങ്കിൽ ക്ഷമിക്കണം'; പാടിക്കഴിഞ്ഞ് ജാനകിയോട് കുട്ടിയെപ്പോലെ തൊഴുകൈയോടെ റഫി പറഞ്ഞു

എസ്. ജാനകി, മുഹമ്മദ് റഫി | ഫോട്ടോ: കെ.കെ. സന്തോഷ്, ആർക്കൈവ്സ് \ മാതൃഭൂമി
എസ്. ജാനകി, മുഹമ്മദ് റഫി | ഫോട്ടോ: കെ.കെ. സന്തോഷ്, ആർക്കൈവ്സ് \ മാതൃഭൂമി

ച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു ഹൃദയം. കൂടെ പാടുന്നത് ചില്ലറക്കാരനല്ലല്ലോ; സാക്ഷാൽ മുഹമ്മദ് റഫി. "ഏതോ സ്വപ്നലോകത്ത് വന്നുപെട്ട പ്രതീതിയായിരുന്നു അപ്പോൾ "- എസ് ജാനകിയുടെ ഓർമ്മ. "റഫി സാഹിബ് എന്ന മഹാഗായകനുമായി ഒരുമിച്ചു നിന്ന് യുഗ്മഗാനം പാടാൻ ഭാഗ്യമുണ്ടാകുമെന്ന് നമ്മൾ സങ്കല്പിക്കുന്നു പോലുമില്ലല്ലോ.."

എൻ.ടി. രാമറാവു സംവിധാനം ചെയ്ത തല്ലപെല്ലാമ (1969) എന്ന തെലുങ്ക്‌ ചിത്രത്തിൽ പാടാൻ ചെന്നൈയിൽ വന്നപ്പോഴാണ് ആരാധനാപുരുഷനായ റഫിയെ ജാനകി ആദ്യമായി നേരിൽ കണ്ടത്. ടി.വി. രാജുവിന്റെ സംഗീതത്തിൽ നുവ്വു നവ്വു തുന്നാവു എന്നൊരു യുഗ്മഗാനം ആ ചിത്രത്തിന് വേണ്ടി ഒരുമിച്ചു പാടി റഫിയും ജാനകിയും; അത് കഴിഞ്ഞു 1975 ൽ ആരാധന എന്ന സിനിമക്ക് വേണ്ടി എസ്. ഹനുമന്തറാവുവിന്റെ സംഗീതത്തിൽ നേഡേ തെലിസിന്തി എന്ന പാട്ടും.

Content Highlights: Legendary playback singer S Janaki fondly recollected her priceless experiences of recording duet songs with her idol Mohammed Rafi, praising his unparalleled humility while reflecting on why she has no regrets about missing out on a full-time Bollywood career.

Continue reading