ആ പാട്ടുകൾ പിന്നീട് കണ്ടപ്പോൾ എനിക്കുതന്നെ ചിരിവന്നു, ടെൻഷൻ ശരിക്ക് മുഖത്തറിയാം; അന്ന് ഉമ്മർ പറഞ്ഞു

വിരുന്നുകാരി എന്ന ചിത്രത്തിൽ കെ.പി. ഉമ്മറും ഷീലയും, കെ.പി. ഉമ്മർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
വിരുന്നുകാരി എന്ന ചിത്രത്തിൽ കെ.പി. ഉമ്മറും ഷീലയും, കെ.പി. ഉമ്മർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പാട്ടുപാടാത്ത, പ്രണയിക്കാത്ത സി.ഐ.ഡിമാർ കുറവായിരുന്നു ഒരിക്കൽ മലയാളസിനിമയിൽ. മതിയാംവണ്ണം ഒന്ന് പ്രേമിച്ചു തീർന്നിട്ട് വേണ്ടേ കുറ്റാന്വേഷണത്തിന് സമയം കിട്ടാൻ ? പ്രതിനായക വേഷങ്ങളിലൂടെയാണ് ഖ്യാതിയെങ്കിലും സിനിമയിൽ ചിലപ്പോഴൊക്കെ കുറ്റാന്വേഷകനുമായിട്ടുണ്ട് കെ.പി. ഉമ്മർ. "പോസ്റ്റുമാനെ കാണാനില്ല" യിലെ സി.ഐ.ഡി മധു ഉദാഹരണം. പക്ഷേ സിനിമയുടെ രണ്ടാം പകുതിയിലേ ഉമ്മറിന്റെ കഥാപാത്രത്തിന്റെ യഥാർത്ഥ സ്വത്വം വെളിപ്പെടൂ. തെരുവിൽ ചിത്രം വരച്ചും ആടിപ്പാടിയും നടക്കുന്ന വട്ട് കൃഷ്ണൻ മാത്രമാണ് അതുവരെ അയാൾ. വേഷപ്രച്ഛന്നനായി നടക്കേ ഇടക്കൊരിക്കൽ ഗന്ധർവ നാദത്തിൽ പാടുന്നുമുണ്ട്. ചില്ലറപ്പാട്ടല്ല; ഒന്നാന്തരമൊരു ദാർശനിക ഗാനം. അഗാധമായ അർത്ഥ തലങ്ങളുള്ള ഒന്ന് :

"ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല,

Content Highlights: Legendary actor KP Ummer, widely remembered as Malayalam cinema's most handsome villain, fondly reminisced about performing timeless philosophical classics like Eeshwaran Hinduvalla and shared humorous, unfiltered anecdotes from his early song sequences on set.

Continue reading