ജനങ്ങളെ സഹായിക്കാനുമുള്ള മനസ്സുള്ളപ്പോൾ അദ്ദേഹത്തിന് രാഷ്ട്രീയപാര്‍ട്ടിയുടെ ആവശ്യമേ ഇല്ലായിരുന്നു

#ഭാനുപ്രകാശ്
വിജയകാന്ത് (ഇടത്ത്) ത്യാഗരാജൻ (വലത്ത്)
വിജയകാന്ത് (ഇടത്ത്) ത്യാഗരാജൻ (വലത്ത്)

മധുരയില്‍ നിന്നും മദിരാശിയിലേക്ക് വണ്ടികയറുമ്പോള്‍ അഴഗര്‍ സാമിയുടെയും ആണ്ടാളിന്റെയും മകന്‍ വിജയരാജിന് ഇരുപത്തിനാല് വയസ്സാണ്. സിനിമയില്‍ അഭിനയിക്കണം. നായകനായി പേരെടുക്കണം അതൊന്നുമാത്രമായിരുന്നു ലക്ഷ്യം. കുട്ടിക്കാലം മുതല്‍ക്കേ എംജിആറിന്റെ ആരാധകനായ വിജയരാജിന് മറ്റൊരു എംജിആറാവാനായിരുന്നു മോഹം. പക്ഷേ, ആ സ്വപ്നങ്ങളെ തകിടം മറിക്കുന്ന ദുരനുഭവങ്ങളാണ് തുടക്കക്കാലത്ത് സിനിമ വിജയരാജിന് നല്‍കിയത്. അങ്ങനെയൊരു അകറ്റിനിര്‍ത്തലിന് കാരണം അദ്ദേഹത്തിന്റെ കറുപ്പ് നിറം മാത്രമായിരുന്നു. സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും നിന്ദ മാത്രമല്ല, 'കറുത്ത നായകനൊപ്പം അഭിനയിക്കാന്‍ കഴിയില്ലെ'ന്ന വെളുത്ത നായികമാരുടെ കടുത്ത നിലപാടും ആ നാളുകളില്‍ ഏറെ നേരിടേണ്ടിവന്നു വിജയരാജിന്. ഒട്ടും നിരാശനാവാതെ സിനിമയില്‍ ഒരവസരത്തിന് വേണ്ടിയുള്ള അന്വേഷണം അയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഫൈറ്റ്മാസ്റ്റര്‍ ത്യാഗരാജനെ വിജയരാജ് കണ്ടുമുട്ടുന്നത്.

'മധുരയിലെ തീരുമംഗലത്തുള്ള വലിയ പണക്കാരന്റെ മകനാ, അഭിനയിക്കാന്‍ അവസരം തേടി നടക്കുകയാണ്.' ഫൈറ്റര്‍ മുരുകേശ് പറഞ്ഞപ്പോള്‍ എവിഎം സ്റ്റുഡിയോയുടെ ഫ്‌ളോറിലൂടെ വെളുത്ത ഷര്‍ട്ടും പാന്റും ധരിച്ച് നടന്നുവരുന്ന കറുത്ത് സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ത്യാഗരാജന്‍ വെറുതെ ഒന്നുനോക്കി. ആ നോട്ടം വിജയരാജ് ശ്രദ്ധിച്ചു. പുഞ്ചിരിയോടെ ത്യാഗരാജനരികിലേക്ക് വന്നു കൈകൂപ്പി പറഞ്ഞു.'മാസ്റ്റര്‍ വണക്കം.' സ്വയം പരിചയപ്പെടുത്തിയ ശേഷം തന്റെ അവസ്ഥയെക്കുറിച്ച് വിജയരാജ് ത്യാഗരാജനോട് മനസ്സ് തുറന്നു. 'നാട്ടില്‍ ജീവിക്കാനുള്ള നല്ല ചുറ്റുപാടാണ്. പക്ഷേ, എന്റെ മോഹം നടനാവണമെന്നാണ്. മാസ്റ്റര്‍ക്ക് എന്നെ സഹായിക്കാനാവുമോ?'

Content Highlights: Vijayakant`s journey from a rejected actor to a beloved star, his struggles, triumphs, and legacy in

Continue reading