സത്യനില്ലാതെ പിറന്നുവീണ സത്യന്റെ പാട്ട്

സത്യനും സംവിധായകൻ ഹരിഹരൻ
സത്യനും സംവിധായകൻ ഹരിഹരൻ

ഫ്രെയിമിൽ സത്യന്റെ ഭാവോജ്ജ്വലമായ മുഖം. കണ്ണുകളിൽ ആത്മരോഷത്തിന്റെ കനൽ. പശ്ചാത്തലത്തിൽ അശരീരി പോലെ യേശുദാസിന്റെ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ച ശില്പികളേ പറയൂ പ്രകാശമകലെയാണോ..'

ഇനിയും കണ്ടു മതിവന്നിട്ടില്ലാത്ത ഗാനരംഗമാണത്. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഭൂതകാലത്തുനിന്ന് ഓർമ്മയിൽ ഒഴുകിയെത്തുന്ന ചരിത്ര മുഹൂർത്തം. 'അനുഭവങ്ങൾ പാളിച്ചക'ളിലെ ചെല്ലപ്പന്റെ മുഖത്തിന്റെ ക്‌ളോസപ്പ് ഷോട്ടിൽ നിന്ന് ക്യാമറ സഞ്ചരിക്കുന്നത് പഴയ കൊച്ചിയിലെ നഗരപാതകളിലേക്ക്. നഗ്‌നപാദനായി, ലക്ഷ്യമില്ലാതെ നടന്നുനീങ്ങുന്ന സാധാരണക്കാരനായ ഒരു തൊഴിലാളിയായി, നിസ്സഹായതയുടെ ആൾരൂപമായി സത്യൻ നിറയുകയാണ് മെല്ലി ഇറാനിയുടെ ക്യാമറയിൽ. പശ്ചാത്തലത്തിൽ വയലാറിന്റെ അർത്ഥഗർഭമായ വരികൾ: 'ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു, ധർമനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു...'

Content Highlights: The legendary song sequence was edited using stock footage after Sathyan's passing., Director Hariharan shares his experience as an assistant editor under M.S. Mani., Highlights the vital role of film editing in shaping cinematic narrative and performance., Tribute to the unsung heroes of Malayalam cinema history.

Continue reading