'ജീവനോടെയല്ലെടാ അമ്മയെ ഇവിടുന്ന് നീ കൊണ്ടുപോയത്; ഇങ്ങനെയാണോ തിരിച്ചുകൊണ്ടുവന്നത്?'

#ഭാനുപ്രകാശ്
ത്യാഗരാജനും അമ്മയും
ത്യാഗരാജനും അമ്മയും

ത്യാഗരാജന്‍ റെഡ്ഡിമാങ്കുപ്പത്തെ നാലുകെട്ടില്‍നിന്ന് ജീവിതം മദിരാശിയിലേക്ക് പറിച്ചുനടുമ്പോള്‍ ഒപ്പമിറങ്ങിയതാണ് അമ്മ യമുനാഭായി. കൊച്ചുമകള്‍ കൂടി ജീവിതത്തിലേക്കു കടന്നുവന്നതോടെ അവര്‍ ഏറെ സന്തോഷവതിയായി. മകള്‍ പിറന്നതില്‍ പിന്നെയാണ് വീട്ടിലേക്കുള്ള ത്യാഗരാജന്റെ വരവ് കൂടിവന്നത്. അതുവരെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം എത്തിയിരുന്നയാള്‍ പാതിരാത്രിയായാലും മുടങ്ങാതെ വീടണയാന്‍ തുടങ്ങി. 

'തോന്നിയ നേരത്തൊന്നും വീട്ടിലേക്കു വരാന്‍ പറ്റില്ല' എന്ന അമ്മയുടെ സ്നേഹശാസന പലപ്പോഴും ത്യാഗരാജനു കേള്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ്. സിനിമയില്‍ സ്റ്റണ്ട്മാസ്റ്ററൊക്കെയാണെങ്കിലും അമ്മയുടെ അരികില്‍ ത്യാഗരാജന്‍ എന്നും ചെറിയ കുട്ടിയായിരുന്നു. വൈകിയെത്തുന്ന നേരങ്ങളില്‍ അമ്മയുടെ ചൂരല്‍പ്രയോഗംപോലും നേരിടേണ്ടിവന്നിട്ടുണ്ട്. കുതിരപ്പുറത്തും മോട്ടോര്‍ബൈക്കിലും കുതിക്കുന്ന, ഉയരങ്ങളില്‍നിന്ന് താഴേക്ക് മലക്കംമറിയുന്ന, തീയാളുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്ന് പൊരുതുന്ന ഡ്യൂപ്പുകളുടെ തലവനെ ചെറിയൊരു ചൂരല്‍കൊണ്ട് അമ്മ തല്ലുന്നതു കണ്ട് പൊട്ടിച്ചിരിച്ച അസിസ്റ്റന്റുമാര്‍ ഏറെയുണ്ട്. അമ്മ നല്‍കുന്ന ആ ശിക്ഷയെ പ്രതിരോധിക്കാന്‍, ഏത് അടിയും തടയുന്ന ത്യാഗരാജനു കഴിയുമായിരുന്നില്ല. 

Content Highlights: stunt choreographer thyagarajan action tamil movie, mother

Continue reading