'ഒരുപാട് ശത്രുക്കള്‍ ഇപ്പോള്‍ തന്നെയുണ്ട്, ഇനി, നേതാവുകൂടിയായി ശത്രുക്കളുടെ എണ്ണം കൂട്ടരുതേ'

#ഭാനുപ്രകാശ്
എം.ജി.ആറും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്
എം.ജി.ആറും ത്യാഗരാജനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്​സ്

സൗത്ത് ഇന്ത്യന്‍ സിനി സ്റ്റണ്ട് യൂണിയന്‍ നിലവില്‍ വന്ന് പത്തു വര്‍ഷം കഴിഞ്ഞപ്പോഴാണ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ ത്യാഗരാജന്‍ വരുന്നത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്ക് അപ്പോഴും അവസാനമായിരുന്നില്ല. വര്‍ഷംതോറും യൂണിയന്‍ ഭാരവാഹികള്‍ മാറി വന്നപ്പോഴും അങ്ങനെയൊരു സ്ഥാനമോഹം ഒരിക്കല്‍ പോലും ത്യാഗരാജനിലുണ്ടായില്ല. എന്നിട്ടും സംഘടനയുടെ പ്രസിഡണ്ടായി ത്യാഗരാജന് നില്‍ക്കേണ്ടി വന്നത് യൂണിയനിലുള്ളവരുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമായിരുന്നു.

സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചതെങ്കിലും തങ്ങളുടെ  ജീവിതത്തിന്റെ പൊള്ളലുകളും പിടച്ചിലുകളും പങ്കുവെക്കാനായി സ്റ്റണ്ടുകാര്‍ പലപ്പോഴും ഓടിയെത്തിയത്  ത്യാഗരാജനരികിലേക്കായിരുന്നു.ആ സാന്നിധ്യം അവര്‍ക്ക് വലിയ അഭയവും ആശ്വാസവുമായിരുന്നു. അതുകൊണ്ടുതന്നെ, പതിനൊന്നാം വര്‍ഷത്തില്‍ യൂണിയനിലെ ഭൂരിപക്ഷം പേരുടെയും നിര്‍ദ്ദേശം ത്യാഗരാജനെ പ്രസിഡണ്ടാക്കണമെതായിരുന്നു. എന്നാല്‍ സംഘടനയുടെ നേതൃത്വപദവി ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ രണ്ടായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന്‍ സിനിമയുടെ തിരക്കുകളിലേക്ക് തെറിച്ചുവീണുകൊണ്ടിരുന്ന കാലമായിരുന്നു അത്. മറ്റൊന്ന്,എല്ലാ ഭാഷാചിത്രങ്ങള്‍ക്കും സ്വീകാര്യനാവുന്നു എന്നതുകൊണ്ട് സംഘടനയിലെ മിക്ക സ്റ്റണ്ട് മാസ്റ്റര്‍മാരും ത്യാഗരാജനെ ഉള്ളില്‍ ശത്രുവായി കാണുകയാണുണ്ടായത്. ഇത്തരമൊരു സാഹചര്യം തിരിച്ചറിഞ്ഞതുകൊണ്ട് യുണിയനിലെ ഒരംഗം മാത്രമായി തുടരാനാണ് ത്യാഗരാജന്‍ ആഗ്രഹിച്ചത്.

Content Highlights: South Indian cinema stunt master M.G.R. union presidency Thiagarajan film industry family sacrifice

Continue reading