'ഇവന്‍ വളര്‍ന്നാല്‍ എനിക്ക് ഭീഷണിയാകും'; അതായിരുന്നു മാസ്റ്ററുടെ മനസിലെന്ന് ത്യാഗരാജൻ തിരിച്ചറിഞ്ഞു

#ഭാനുപ്രകാശ്
ദിലീപ് കുമാർ (ഇടത്ത്), ത്യാഗരാജൻ (വലത്ത്)
ദിലീപ് കുമാർ (ഇടത്ത്), ത്യാഗരാജൻ (വലത്ത്)

പുലികേശിയുടെ മരണത്തോടെ ത്യാഗരാജന്റെ ജീവിതം അനാഥാവസ്ഥയിലൂടെയാണ് കുറച്ചുനാള്‍ കടന്നുപോയത്. സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച പ്രിയതമ സിനിമ റിലീസായിട്ടില്ലാതിരുന്നതിനാല്‍ അക്കാലത്തെ പേരുകേട്ട സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായിയായി വീണ്ടും പ്രവര്‍ത്തിക്കേണ്ടിവന്നു. അങ്ങനെയൊരു ഘട്ടത്തിലാണ് ത്യാഗരാജനെത്തേടി കെ.എസ്. മാധവന്‍ മാസ്റ്ററുടെ അസിസ്റ്റന്റ് രാജു വരുന്നത്.

'ത്യാഗരാജനെ കൂട്ടിക്കൊണ്ടുവരാന്‍ മാസ്റ്റര്‍ പറഞ്ഞു.'
അതുകേട്ട നിമിഷം തന്നെ ത്യാഗരാജന്‍ രാജുവിനൊപ്പം ഇറങ്ങി.
വിജയവാഹിനി സ്റ്റുഡിയോയിലെത്തുംവരെ മാധവന്‍ മാസ്റ്റര്‍ തന്നെ വിളിപ്പിച്ച കാര്യമെന്താണെന്ന് രാജുവിനോടു ചോദിച്ചില്ല. അവരുടെ സംസാരമത്രയും പുലികേശിയെക്കുറിച്ചു മാത്രമായിരുന്നു. രാജുവിനൊപ്പം സ്റ്റുഡിയോയുടെ ഏഴാം നിലയിലേക്കു ചെന്നപ്പോള്‍ വിജയവാഹിനിയുടെ ഉടമയും നിര്‍മ്മാതാവുമായ ബി. നാഗിറെഡ്ഡിയുമായി മാധവന്‍ മാസ്റ്റര്‍ സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ഒപ്പം പരിചയമില്ലാത്ത ചിലരുമുണ്ടായിരുന്നു.

Content Highlights: stunt master thyagarajan life story action movie, bollywood, dileep kumar, pran

Continue reading