‘ചിത്ര എനിക്ക് സ്വന്തം മോളെപ്പോലെയാണ്; ആ ശബ്ദം കേട്ടാണ് ഉണരുന്നതും ഉറങ്ങുന്നതും’

രണ്ട് തലമുറകളുടെ, രണ്ടു കാലഘട്ടങ്ങളുടെ കഥയാണിത്; അവയെ കൂട്ടിയിണക്കിയ ഒരു ഫോൺ കോളിന്റെയും. ആറു പതിറ്റാണ്ടോളം മുൻപ് ഗന്ധർവഗായകനൊപ്പം ആദ്യമായി ഗാനമേളാവേദി പങ്കിട്ട ഗായികമാരിൽ ഒരാളാണ് ഫോണിന്റെ ഒരറ്റത്ത്: രാധ കുപ്പുസ്വാമി. മറ്റേയറ്റത്താകട്ടെ ലോകമെങ്ങുമുള്ള നൂറുകണക്കിന് വേദികളിൽ യേശുദാസിനൊപ്പം പാടിയ മലയാളത്തിന്റെ വാനമ്പാടിയും: സാക്ഷാൽ കെ.എസ്. ചിത്ര. സംഗീതസ്മൃതികളിൽ അലിഞ്ഞു എൺപതുകാരിയും അറുപത്തിമൂന്നുകാരിയും ഹൃദയം കൊണ്ട് ഒന്നായി മാറുന്ന ഇന്ദ്രജാലം ആസ്വദിക്കുകയായിരുന്നു കേൾവിക്കാരനായ ഞാൻ.
രാധയുടെ ഏറ്റവും വലിയ മോഹമായിരുന്നു ചിത്രയുമായി ഒരു കൂടിക്കാഴ്ച. കണ്ടാൽ മാത്രം പോരാ, കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുക്കുകയും വേണം. നേരിൽ കണ്ടില്ലെങ്കിലും സംസാരിക്കുകയെങ്കിലും ചെയ്യണമെന്ന രാധയുടെ ആഗ്രഹം പങ്കുവച്ചപ്പോൾ സന്തോഷത്തോടെ സമ്മതം മൂളി ചിത്ര. ഗ്രൂപ്പ് കോളിലൂടെ രാധയേയും ചിത്രയേയും ഒന്നിപ്പിക്കാൻ അവസരമൊരുങ്ങിയത് അങ്ങനെയാണ്. മധുരയിലായിരുന്നു രാധ; ചിത്ര ചെന്നൈയിലും. ചിരകാല മോഹം സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ നിർവൃതിയിൽ രാധ പലപ്പോഴും വികാരാധീനയായി. വാക്കുകൾ തൊണ്ടയിൽ തടഞ്ഞു. കരച്ചിലോളമെത്തി പലപ്പോഴും സംസാരം.
Content Highlights: A heartwarming 2026 reunion between veteran singer Radha Kuppuswamy and K.S. Chithra., Reflections on the golden era of stage performances in the 1960s with K.J. Yesudas., Radha Kuppuswamy's unique experience performing with Mohammed Rafi., The evolution of female playback and stage singing in the Malayalam film industry., A testament to how music transcends time and connects generations.