‘കോഴിക്കോട്ട് ചെന്നിറങ്ങുമ്പോഴെല്ലാം ആ ശബ്ദങ്ങൾക്കായി കാതോർക്കാറുണ്ട്’ | കാതോരം

എകെ സുകുമാരന്‍, മച്ചാട്ട് വാസന്തി, കെആര്‍ വേണു | Photo: Mathrubhumi Archives
എകെ സുകുമാരന്‍, മച്ചാട്ട് വാസന്തി, കെആര്‍ വേണു | Photo: Mathrubhumi Archives

ഒരിക്കലും മറക്കാനാവാത്ത മൂന്ന് പേർ. കോഴിക്കോടിനെ മതിമറന്നു സ്‌നേഹിക്കാൻ പ്രേരിപ്പിച്ചവർ. അവരില്ലാതെ പൂർണ്ണമാകില്ല സംഗീതനഗരത്തെ കുറിച്ചുള്ള ഓർമ്മകൾ. കെ.ആർ. വേണു, എ.കെ. സുകുമാരൻ, മച്ചാട്ട് വാസന്തി.

വേണുവേട്ടനെ ആദ്യം കണ്ടത് പ്രീഡിഗ്രിക്കാലത്താവണം. കാണുകയല്ല കേൾക്കുകയായിരുന്നു. ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം മെഡിക്കൽ കോളേജിലേക്കുള്ള ബസ് പിടിക്കാൻ സിറ്റി സ്റ്റാൻഡിലേക്ക് തിടുക്കത്തിൽ നടന്നുപോകവേ, മുതലക്കുളത്തിനടുത്തെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം. ഉത്സവാന്തരീക്ഷമാണ് അവിടെ. സ്പീക്കറുകളിലൂടെ മന്നാഡേയുടെ സൂപ്പർ ഹിറ്റ് ഗാനമൊഴുകുന്നു: 'മേരെ ഹുസൂർ''' എന്ന ചിത്രത്തിലെ ''ജനക് ജനക് തേരി ബാജേ പായലിയാ... ''

Content Highlights: Remembering K R Venu, A K Sukumaran, and Machattu Vasanthi - the voices that defined Kozhikode`s musical landscape and inspired a love for the city.

Continue reading