ജയന്‍ സെറ്റില്‍ നിന്ന് അന്ന് പോവുമ്പോള്‍ പറഞ്ഞു, 'നാളെയെത്തും ഇല്ലെങ്കില്‍ ജയന്റെ ബോഡി ഇവിടെയെത്തും'

''മാസ്റ്റര്‍ ഇന്ന്.... ഇന്നത്തേക്ക് ഒരു ദിവസം എന്നെ പോകാനനുവദിക്കണം. നാളെ സന്ധ്യയാകുമ്പോഴേക്കും തിരിച്ചെത്താം. ആയിരത്തി തൊള്ളായിരത്തി എണ്‍പത് നവംബര്‍ പതിനഞ്ചിന്റെ മഴ നനഞ്ഞ മധ്യാഹ്നത്തില്‍ ജയന്‍ ത്യാഗരാജനോട് പറഞ്ഞു. പ്രേംനസീര്‍, ജയഭാരതി, ജോസ് പ്രകാശ്, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം പീരുമേട്ടില്‍ അറിയപ്പെടാത്ത രഹസ്യം' എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു അവര്‍. ചിത്രത്തിന്റെ അഞ്ചോ ആറോ സീനുകള്‍ മാത്രമേ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് ത്യാഗരാജനോട് ജയന്റെ അഭ്യര്‍ത്ഥന.
'കോളിളക്കം' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലഭിനയിക്കാന്‍ വേണ്ടിയാണ് ഒരു ദിവസത്തേക്ക് തന്നെ ഒഴിവാക്കിത്തരണമെന്ന് ജയന്‍ പറഞ്ഞത്. മധു, സോമന്‍, സുകുമാരന്‍, ബാലന്‍ കെ നായര്‍, എംഎന്‍ നമ്പ്യാര്‍ തുടങ്ങിയവരെല്ലാം ആ രംഗത്തിലുണ്ട്. ജയനും ബാലന്‍ കെ നായരും ചേര്‍ന്ന് ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഭീമമായ വാടക കൊടുത്ത് ഒരു ഹെലികോപ്റ്റര്‍ അതിനായി മദ്രാസില്‍ കൊണ്ടുവന്നിരുന്നു. കോളിളക്കത്തിന്റെ യൂണിറ്റംഗങ്ങള്‍ മുഴുവന്‍ ജയനുവേണ്ടി കാത്തിരിക്കുന്ന അവസ്ഥയില്‍ ജയനെ പോകാനനുവദിക്കുകയല്ലാതെ ത്യാഗരാജന് മറ്റ് വഴിയുണ്ടായിരുന്നില്ല.
Content Highlights: Jayan actor death helicopter accident Kolikkalam movie stunt Malayalam cinema Tragedy Sholavram