ശരിക്കും പ്രണയത്തിലായിരുന്നോ നിങ്ങൾ?

ചട്ടക്കാരി എന്ന ചിത്രത്തിലെ ഒരു ​രം​ഗം | Photo: Screengrab from youtube.com/@MatineeNow
ചട്ടക്കാരി എന്ന ചിത്രത്തിലെ ഒരു ​രം​ഗം | Photo: Screengrab from youtube.com/@MatineeNow

രെയെങ്കിലും ഒന്ന് പ്രണയിച്ചാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങിയത് ‘ചട്ടക്കാരി’യിലെ ഗാനരംഗം കണ്ട ശേഷമാണ്. കാമുകിയെ മാറോടണച്ച് ആ കണ്ണുകളിൽ ഉറ്റുനോക്കി പ്രണയപൂർവം മന്ത്രിക്കുന്നു മോഹൻ ശർമ്മയുടെ കാമുകൻ: ‘ഓ മൈ ജൂലീ ജൂലീ, നിന്റെ സ്വപ്നത്തിൽ കൂടിനെത്ര വാതിൽ ?’ വികാരപാരവശ്യത്തോടെ കാമുകിയായ ലക്ഷ്മിയുടെ മറുപടി: ‘ഒരേ... ഒരേ... ഒരു വാതിൽ.’ തീർന്നില്ല. ‘ആ കിളിവാതിലിൽ ഇപ്പോൾ പടരുന്നത് ഏത് വള്ളി’ എന്നറിയണം കാമുകന്. ‘ഇക്കിളിവള്ളി’ എന്ന് കാമുകി. ‘അതിന്റെ ചില്ലയിലിപ്പോൾ പൂത്തതെന്തൊരു പൂ’ എന്ന് വീണ്ടും കാമുകൻ. ‘പനിനീർപ്പൂ’ എന്ന് കാമുകി.

സ്ഥലകാലബോധം പോലും മറന്ന് ‘ചട്ടക്കാരി’യിലെ ശശിയും ജൂലിയുമായി പകർന്നാടുകയാണ് മോഹനും ലക്ഷ്മിയും. അതുവരെ വെള്ളിത്തിരയിൽ കണ്ടിട്ടില്ല അത്രയും വികാരതരളിതമായ ഒരു പ്രണയരംഗം. അഭിനയത്തിൽ മാത്രമല്ല വയലാർ രാമവർമ്മയുടെ വരികളിലും ദേവരാജന്റെ ഈണത്തിലും യേശുദാസ്- മാധുരിമാരുടെ ആലാപനത്തിലും ബാലു മഹേന്ദ്രയുടെ ഫ്രെയിമുകളിലുമെല്ലാം നിറഞ്ഞുതുളുമ്പുന്നു പ്രണയം; അതോ കാമമോ?

Continue reading